TMJ
searchnav-menu
post-thumbnail

TMJ Daily

അമേരിക്കയില്‍ സൈക്കിള്‍ സവാരി നടത്തി സ്റ്റാലിന്‍ 

05 Sep 2024   |   1 min Read
TMJ News Desk

മേരിക്ക സന്ദര്‍ശിക്കുന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഷിക്കാഗോയില്‍ സൈക്കിള്‍ സവാരി നടത്തുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സ്റ്റാലിന്‍ തന്നെയാണ് ചിത്രം തന്റെ X പേജില്‍ പങ്കുവച്ചത്.കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അതില്‍ കമന്റ് ചെയ്തതോടെ സൈക്കിള്‍ യാത്ര കൂടുതല്‍ ഹരമായി. ചെന്നൈയില്‍ എന്നാണ് നമുക്ക് ഇരുവര്‍ക്കും ഇതു പോലെ സവാരി ചെയ്യാനാവുക എന്നായിരുന്നു രാഹുലിന്റെ കമന്റ്. താങ്കള്‍ക്ക് സൗകര്യപ്പെടുന്ന ഏതു സമയത്തും ഒരുക്കമാണെന്ന് സ്റ്റാലിന്‍ മറുപടി എഴുതി. മാത്രമല്ല സവാരിക്ക് ശേഷം വീട്ടില്‍ പോയി ദക്ഷിണേന്ത്യന്‍ ഉച്ചയൂണും മധുര പലഹാരങ്ങളും കഴിക്കാമെന്നും സ്റ്റാലിന്‍ എഴുതി.


#Daily
Leave a comment