TMJ
searchnav-menu
post-thumbnail

TMJ Daily

നേരിട്ട് മൊബൈല്‍ സേവനം നല്‍കാനുള്ള ബീറ്റ പരീക്ഷണം സ്റ്റാര്‍ലിങ്ക് ആരംഭിക്കുന്നു

25 Jan 2025   |   1 min Read
TMJ News Desk

പഗ്രഹത്തില്‍ നിന്നും നേരിട്ട് മൊബൈല്‍ ഫോണിലേക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ബീറ്റാ പരീക്ഷണം സ്‌പേസ്എക്‌സ് അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് സിഇഒ ഇലോണ്‍ മസ്‌ക് എക്‌സില്‍ പോസ്റ്റ് ചെയ്തു. ജനുവരി 27 മുതല്‍ ജൂലൈ 26 വരെ പരീക്ഷണം തുടരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് നാസ സ്‌പേസ് ഫ്‌ളൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇത് പ്രാവര്‍ത്തികമായാല്‍, സ്‌പേസ്എക്‌സിന്റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ക്ക് നിലവിലെ സെല്ലുലാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ തന്നെ സാധാരണ മൊബൈല്‍ ഫോണുകളുമായി ബന്ധപ്പെടാന്‍ കഴിയും. ടെലികോം സേവന ദാതാക്കള്‍ക്ക് സേവനം നല്‍കാന്‍ സാധിക്കാത്ത ഇടങ്ങളിലും മൊബൈല്‍ ഫോണ്‍ കണക്ടിവിറ്റി ലഭ്യമാകും.

പ്രമുഖ സെല്ലുലാര്‍ പങ്കാളികളുമായി ചേര്‍ന്നാണ് ആഗോള തലത്തില്‍ ഈ പരീക്ഷണം നടത്തുന്നത്.

യുഎസില്‍ ടി-മൊബൈലുമായി ചേര്‍ന്നാണ് സ്‌പേസ്എക്‌സ് പരീക്ഷണം നടത്തുന്നത്. 2022ലാണ് ഇരുകമ്പനികളും ഇത് സംബന്ധിച്ച പങ്കാളിത്ത കരാറില്‍ ഏര്‍പ്പെട്ടത്. ബീറ്റ പരീക്ഷണത്തില്‍ പങ്കാളികളാകാന്‍ സമ്മതം നല്‍കിയ ഉപയോക്താക്കള്‍ക്ക് ഡിസംബറോടു കൂടി സേവനം ലഭ്യമാകും. ആദ്യം ടെക്സ്റ്റ് സന്ദേശം സെല്ലുലാര്‍ ഫോണിലേക്ക് അയക്കാനുള്ള പരീക്ഷണമാണ് നടക്കുന്നത്. തുടര്‍ന്നത് ഡാറ്റയിലേക്കും ശബ്ദത്തിലേക്കും കടക്കും.


#Daily
Leave a comment