TMJ
searchnav-menu
post-thumbnail

TMJ Daily

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; 14 വര്‍ഷത്തിന് ശേഷം മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരം, മികച്ച നടി വിന്‍സി അലോഷ്യസ്

21 Jul 2023   |   2 min Read
TMJ News Desk

2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. 14 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം ലഭിച്ചത്. മികച്ച നടിക്കുള്ള പുരസ്‌കാരം വിന്‍സി അലോഷ്യസ്, രേഖ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ സ്വന്തമാക്കി. മികച്ച ചിത്രം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'നന്‍പകല്‍ നേരത്ത് മയക്കം' ആണ്. മികച്ച സംവിധായകനുള്ള പുരസ്‌കാരം അറിയിപ്പ് എന്ന ചിത്രത്തിലൂടെ മഹേഷ് നാരായണന് ലഭിച്ചു. 

സെക്രട്ടറിയേറ്റിലെ പിആര്‍ ചേംമ്പറില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഗൗതം ഘോഷ് അധ്യക്ഷനായ ജ്യൂറിയില്‍ നടി ഗൗതമി, ഛായാഗ്രാഹകന്‍ ഹരി നായര്‍, സൗണ്ട് ഡിസൈനര്‍ ഡി യുവരാജ്, പിന്നണി ഗായിക ജെന്‍സി ഗ്രിഗറി എന്നിവര്‍ അംഗങ്ങളായിരുന്നു. 156 ചിത്രങ്ങളാണ് മത്സരത്തിനുണ്ടായത്. ഇതില്‍ എട്ടെണ്ണം കുട്ടികളുടെ സിനിമയാണ്. ഉപസമിതി വിലയിരുത്തിയ 46 ചിത്രങ്ങളാണ് അന്തിമ പട്ടികയില്‍ ഇടം നേടിയത്. 

മറ്റു പുരസ്‌കാരങ്ങള്‍

മികച്ച നവാഗത സംവിധായകന്‍ - ഷാഹി കബീര്‍ (ഇലവീഴാ പൂഞ്ചിറ)
മികച്ച ജനപ്രിയ സിനിമ - ന്നാ താന്‍ കേസ് കൊട്
മികച്ച സ്വഭാവ നടി- ദേവി വര്‍മ്മ (സൗദി വെള്ളക്ക)
മികച്ച സ്വഭാവ നടന്‍ - പിപി കുഞ്ഞികൃഷ്ണന്‍ (ന്നാ താന്‍ കേസ് കൊട്)
മികച്ച നൃത്ത സംവിധായകന്‍ - ഷോബി പോള്‍ രാജ് (തല്ലുമാല)
മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റ്  - പൗളി വിത്സണ്‍, ഷോബി തിലകന്‍
മികച്ച വസ്ത്രാലങ്കാരം - മഞ്ജുഷ രാധാകൃഷ്ണന്‍ (സൗദി വെള്ളക്ക)
മികച്ച ഛായാഗ്രാഹകന്‍ - മനേഷ് മാധവന്‍ (ഇലവീഴാ പൂഞ്ചിറ), ചന്ദ്രു സെന്‍വരാജ് (വഴക്ക്)
മികച്ച കലാസംവിധായകന്‍ - ജ്യോതിഷ് ശങ്കര്‍ (ന്നാ താന്‍ കേസ് കൊട്) 
മികച്ച പിന്നണി ഗായിക - മൃദുല വാര്യര്‍ (ഗാനം-മയില്‍പീലി ഇളകുന്നു കണ്ണാ, പത്തൊന്‍പതാം നൂറ്റാണ്ട്)
മികച്ച പിന്നണി ഗായകന്‍ - കപില്‍ കബിലന്‍ 
മികച്ച ഗാനരചയിതാവ് - റഫീഖ് അഹമ്മദ്
മികച്ച സംഗീത സംവിധായകന്‍ - എം ജയചന്ദ്രന്‍
മികച്ച പശ്ചാത്തല സംഗീതം - ഡോണ്‍ വിന്‍സന്റ് (ന്നാ താന്‍ കേസ് കൊട്)
മികച്ച തിരക്കഥാകൃത്ത് - രതീഷ് ബാലകൃഷ്ണ പൊതുവാള്‍ (ന്നാ താന്‍ കേസ് കൊട്)
മികച്ച കഥാകൃത്ത് - കമല്‍ കെ.എം (പട)
മികച്ച ബാലചിത്രം - പല്ലൊടി 90's കിഡ്‌സ്
മികച്ച ബാലതാരം  - തന്‍മയ  (വഴക്ക്), മാസ്റ്റര്‍ ഡവിഞ്ചി (പല്ലൊടി 90's കിഡ്‌സ്)

കഴിഞ്ഞ വര്‍ഷത്തെ പ്രതിഭകള്‍

അമ്പത്തിരണ്ടാമത് ചലച്ചിത്ര പുരസ്‌കാരം കഴിഞ്ഞ വര്‍ഷം (2021 ല്‍) പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിയായി തിരഞ്ഞെടുത്തത് രേവതിയെ ആണ്. ഭൂതകാലം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ് ലഭിച്ചത്. 2021 ലെ മികച്ച നടനുള്ള പുരസ്‌കാരം ബിജുമേനോനും ജോജു ജോര്‍ജും പങ്കിട്ടു. മികച്ച സംവിധായകനുള്ള പുരസ്‌കാരം ജോജി എന്ന ചിത്രത്തിലൂടെ ദിലീഷ് പോത്തന്‍ നേടി. കൃഷാന്ദ് ആര്‍കെ സംവിധാനം ചെയ്ത ആവാസവ്യൂഹം ആയിരുന്നു മികച്ച ചിത്രം. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരം രണ്ട് സിനിമകള്‍ക്കാണ് ലഭിച്ചത് റഹ്‌മാന്‍ ബ്രദേഴ്‌സ് സംവിധാനം ചെയ്ത ചവിട്ട്, താര രാമാനുജന്‍ സംവിധാനം ചെയ്ത നിഷിദ്ധോ. 

മറ്റ് പുരസ്‌കാരങ്ങള്‍ (2021)

മികച്ച സ്വഭാവ നടന്‍ : സുമേഷ് മൂര്‍ (കള)
മികച്ച സ്വഭാവ നടി : ഉണ്ണിമായ (ജോജി)
മികച്ച കഥാകൃത്ത് : ഷാഹി കബീര്‍ (നായാട്ട്)
മികച്ച അവലംബിത തിരക്കഥ : ശ്യാം പുഷ്‌കരന്‍ (ജോജി)
മികച്ച ഗായിക : സിത്താര കൃഷ്ണകുമാര്‍ (കാണാ കാണെ)
മികച്ച കലാസംവിധായകന്‍ : ഗോകുല്‍ ദാസ് (തുറമുഖം)
മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റ് : ദേവി (ദൃശ്യം 2)
മികച്ച ജനപ്രിയ ചിത്രം : ഹൃദയം
മികച്ച നവാഗത സംവിധായകന്‍ : കൃഷ്‌ണേന്ദു കലേഷ് (പ്രാപ്പിട)

#Daily
Leave a comment