
സംസ്ഥാന ചലച്ചിത്ര പുരസ്കാരംപ്രഖ്യാപിച്ചു : മമ്മൂട്ടി മികച്ചനടൻ, ഷംല ഹംസ മികച്ച നടി
55ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. ജൂറി അധ്യക്ഷന്‍ പ്രകാശ് രാജിന്റെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം.
മികച്ച നടനായി മമ്മൂട്ടിയും (ബ്രഹ്മയുഗം) മികച്ച നടിയായി ഷംല ഹംസയും (ഫെമിനിച്ചി ഫാത്തിമ) തിരഞ്ഞെടുക്കപ്പെട്ടു. മഞ്ഞുമ്മൽ ബോയ്സ് മികച്ച സിനിമയും ചിദംബരം മികച്ച സംവിധായകനുമായി. ആസിഫ് അലി (കിഷ്കിന്ധാ കാണ്ഡം), ടോവിനോ തോമസ് (അജയന്റെ രണ്ടാം മോഷണം), ജ്യോതിർമയി (ബൊഗയ്ൻവില്ല), ദർശന രാജേന്ദ്രൻ (പാരഡൈസ്) എന്നിവർക്ക് പ്രത്യേക ജൂറി പരാമർശം ലഭിച്ചു.
മറ്റ് പുരസ്കാരങ്ങൾ: മികച്ച നവാഗത സംവിധായകൻ- ഫാസിൽ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ), ജനപ്രിയ ചിത്രം- പ്രേമലു, മികച്ച പിന്നണി ഗായിക- സെബ ടോമി (അംഅഃ), മികച്ച പിന്നണി ഗായകൻ- കെഎസ് ഹരിശങ്കർ (എആർഎം), മികച്ച സംഗീത സംവിധായകൻ- സുഷിൻ ശ്യാം (ബൊഗയ്ൻവില്ല), മികച്ച ഗാനരചയിതാവ്- വേടൻ (വിയർപ്പ് തുന്നിയിട്ട കുപ്പായം), മികച്ച സ്വഭാവ നടി- ലിജോ മോൾ ജോസ് (നടന്ന സംഭവം), മികച്ച സ്വഭാവ നടൻ- സൗബിൻ (മഞ്ഞുമ്മൽ ബോയ്സ്), സിദ്ധാർഥ് ഭരതൻ (ബ്രഹ്മയുഗം).


