
സംസ്ഥാന സ്‌കൂള്‍ കലോത്സവം: കിരീടം തൃശൂരിന്
കാല്‍ നൂറ്റാണ്ടിനുശേഷം സംസ്ഥാന സ്‌കൂള്‍ കലോത്സവ കിരീടം കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിന് ലഭിച്ചു. ഫോട്ടോഫിനിഷില്‍ ഒരു പോയിന്റ് വ്യത്യാസത്തില്‍ പാലക്കാടിനെ തൃശൂര്‍ മറികടന്നു.
തൃശൂരിന് 1009 പോയിന്റും പാലക്കാടിന് 1007 പോയിന്റും ലഭിച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇരുടീമുകളും തുല്ല്യ പോയിന്റുകള്‍ പങ്കിട്ടപ്പോള്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ തൃശൂര്‍ ഒന്നാമതെത്തി.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തൃശൂരിനും പാലക്കാടും 482 പോയിന്റുകള്‍ ലഭിച്ചപ്പോള്‍ ഹയര്‍സെക്കന്ററിയില്‍ തൃശൂര് 526 പോയിന്റുകള്‍ നേടി. അതേസമയം, പാലക്കാടിന് 525 പോയിന്റ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ.
കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കണ്ണൂരിന് ഇത്തവണ മൂന്നാം സ്ഥാനം ലഭിച്ചപ്പോള്‍ 21 വര്‍ഷം കിരീടം നേടിയിട്ടുള്ള കോഴിക്കോടിന് നാലാം സ്ഥാനവും ലഭിച്ചു. കണ്ണൂരിന് 1003 പോയിന്റും കോഴിക്കോടിന് 1000 പോയിന്റും ലഭിച്ചു.