TMJ
searchnav-menu
post-thumbnail

TMJ Daily

ആശ പ്രവര്‍ത്തകരുടെ ഓണറേറിയ മാനദണ്ഡങ്ങള്‍ സംസ്ഥാനം പിന്‍വലിച്ചു

17 Mar 2025   |   1 min Read
TMJ News Desk

ശ പ്രവര്‍ത്തകര്‍ക്ക് ഓണറേറിയം ലഭിക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള 10 മാനദണ്ഡങ്ങള്‍ പിന്‍വലിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഇവ പിന്‍വലിക്കാന്‍ തീരുമാനിച്ചുവെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞിരുന്നു.

35 ദിവസമായി സമരം നടത്തുന്ന ആശ പ്രവര്‍ത്തകര്‍ ഇന്ന് സെക്രട്ടറിയേറ്റ് ഉപരോധിച്ചിരുന്നു.

ആശ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി നിയോഗിച്ച കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് മാനദണ്ഡങ്ങള്‍ പിന്‍വലിച്ചത്. ദേശീയ ആരോഗ്യ മിഷന്റെ സംസ്ഥാന ഡയറക്ടറാണ് ഇവരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. പത്ത് മാനദണ്ഡങ്ങളില്‍ അഞ്ചെണ്ണം പൂര്‍ത്തീകരിച്ചാലാണ് ഓണറേറിയം ലഭിച്ചിരുന്നത്.

ഓണറേറിയം വര്‍ധിപ്പിക്കുക, ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ പിന്‍വലിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തി വരുന്നത്.






#Daily
Leave a comment