കമലാ ഹാരിസിനെ അനുകൂലിച്ച് ട്രമ്പിന്റെ മുന്‍ പ്രസ് സെക്രട്ടറി സ്റ്റെഫനി ഗ്രിഷാം
ചിക്കാഗോയിലെ ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷനില്‍ കമലാ ഹാരിസിനെ പരസ്യമായി അംഗീകരിച്ച് ഡൊണാള്‍ഡ് ട്രമ്പിന്റെ മുന്‍ പ്രസ് സെക്രട്ടറി സ്റ്റെഫനി ഗ്രിഷാം. കമലാ ഹാരിസിനോട് എല്ലാ കാര്യങ്ങളിലും തനിക്ക് യോജിപ്പില്ലെന്നും എന്നാല്‍ പിന്തുണയ്ക്കുന്നുണ്ടെന്നും കമല സത്യസന്ധതയോടെ രാജ്യത്തെ പ്രതിനിധീകരിക്കുമെന്നും സ്റ്റെഫനി ഗ്രിഷാം പറഞ്ഞു.
ട്രമ്പിനെതിരെ ആരോപണം
താന്‍ വെറുമൊരു ട്രമ്പ് അനുകൂലി ആയിരുന്നില്ലെന്നും യഥാര്‍ത്ഥ വിശ്വാസിയായിരുന്നുവെന്നും പറഞ്ഞ ഗ്രിഷാം ട്രംമ്പ് തന്റെ അനുയായികളെ പരിഹസിക്കുകയാണ് ചെയ്തതെന്ന് ആരോപിച്ചു.
2019 ജൂലൈ മുതല്‍ 2020 ഏപ്രില്‍ വരെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ഗ്രിഷാം ട്രമ്പിന് ധാര്‍മ്മികതയില്ലെന്നും ആരോപിച്ചു. ഡൊണാള്‍ഡ് ട്രമ്പ് യഥാര്‍ത്ഥത്തില്‍ ആരാണെന്നും അദ്ദേഹം നമ്മുടെ രാജ്യത്തിന് ഉയര്‍ത്തുന്ന ഭീഷണി എന്താണെന്നും നേരിട്ട് കണ്ടതിന് ശേഷമാണ് താന്‍ ഇത്തരത്തില്‍ ശക്തമായി സംസാരിക്കുന്നതെന്നും ഗ്രിഷാം വ്യക്തമാക്കി.