TMJ
searchnav-menu
post-thumbnail

TMJ Daily

സ്റ്റീവ് സ്മിത്ത് ഏകദിനത്തില്‍ നിന്നും വിരമിച്ചു

05 Mar 2025   |   1 min Read
TMJ News Desk

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയയെ നയിച്ച സ്റ്റീവ് സ്മിത്ത് ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. കഴിഞ്ഞ ദിവസം ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യയോട് തോറ്റ് ഓസ്‌ട്രേലിയ പുറത്തായിരുന്നു.

2027ലെ ലോകകപ്പിനുള്ള ടീമിലേക്ക് താരങ്ങള്‍ക്ക് തയ്യാറെടുക്കാനുള്ള മികച്ച അവസരമാണിതെന്നും അതിനാല്‍ അവര്‍ക്ക് വഴിയൊരുക്കാനുള്ള ശരിയായ സമയമാണിതെന്നും സ്മിത്ത് പറഞ്ഞു.

ടെസ്റ്റ്, ടി20 മത്സരങ്ങളില്‍ അദ്ദേഹം തുടര്‍ന്നും കളിക്കും. 2015, 2023 വര്‍ഷങ്ങളില്‍ ഏകദിന ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്നു സ്മിത്ത്.

170 ഏകദിന മത്സരങ്ങളിൽ കളിച്ചിട്ടുള്ള സ്മിത്ത് 5,800 റണ്‍സുകള്‍ നേടിയിട്ടുണ്ട്. 12 സെഞ്ച്വറികളും 35 അര്‍ധസെഞ്ച്വറികളും നേടിയിട്ടുണ്ട്. ലെഗ്‌സ്പിന്നറായി കളിയാരംഭിച്ച സ്മിത്ത് പിന്നീട് ബാറ്റിങ്ങിലേക്ക് മാറി. 28 വിക്കറ്റുകളും നേടിയിട്ടുണ്ട്.




#Daily
Leave a comment