TMJ
searchnav-menu
post-thumbnail

TMJ Daily

ബിഎൽഒമാരുടെ ജോലി തടസ്സപ്പെടുത്തിയാൽ കർശന നടപടി: ഡോ രത്തന്‍ യു ഖേല്‍ക്കര്‍

19 Nov 2025   |   1 min Read
TMJ News Desk

എസ്‌ഐആര്‍ ജോലിക്കെത്തുന്ന ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ (ബിഎല്‍ഒ) ജോലി തടസ്സപ്പെടുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു ഖേല്‍ക്കര്‍. ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ബിഎല്‍ഒമാര്‍ക്ക് ജോലിക്കിടെ തടസ്സം നേരിടുകയാണെങ്കില്‍ പോലീസിന്റെ സഹായം ലഭ്യമാക്കണമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തെ എസ്‌ഐആറിലെ പുരോഗതി വിശദീകരിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 

നിലവിലെ തിരഞ്ഞെടുപ്പ് നിയമങ്ങള്‍ക്കും ഭരണഘടനാ വിധികള്‍ക്കും അനുസരിച്ച് മാത്രമാണ് വോട്ടര്‍പട്ടിക തീവ്രപരിശോധന നടക്കുന്നത്. 97 ശതമാനത്തിലധികം ഫോം വിതരണം ചെയ്‌തെന്നും തിരുവനന്തപുരം, എറണാകുളം നഗരമേഖലയിലാണ് ഇനി ഫോം വിതരണം ചെയ്യാനുള്ളതെന്നും അത് ഉടന്‍ പുര്‍ത്തിയാക്കുമെന്നും ഖേല്‍ക്കര്‍ പറഞ്ഞു.


#Daily
Leave a comment