TMJ
searchnav-menu
post-thumbnail

TMJ Daily

വിദ്യാര്‍ത്ഥികളുടെ കടബാധ്യത: 10 ബില്യണ്‍ ഡോളര്‍ വെട്ടിക്കുറയ്ക്കുമെന്ന് ഓസ്‌ട്രേലിയ

04 Nov 2024   |   1 min Read
TMJ News Desk

വിദ്യാര്‍ത്ഥികളുടെ കടബാധ്യതയില്‍ ഏകദേശം 16 ബില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ ( പത്ത് ബില്യണ്‍ അമേരിക്കൻ ഡോളര്‍) കടബാധ്യതകള്‍ വെട്ടിക്കുറയ്ക്കുമെന്ന്  ഓസ്‌ട്രേലിയ. ഇത് ഏകദേശം മൂന്ന് ദശലക്ഷം വിദ്യാര്‍ത്ഥി വായ്പയുടെ 20 ശതമാനം വരുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസ്.

വിദ്യാര്‍ത്ഥികള്‍ തിരിച്ചടയ്‌ക്കേണ്ട കടത്തിന്റെ തുക സര്‍ക്കാര്‍ കുറയ്ക്കുമെന്നും തിരിച്ചടവ് പരിധി ഉയര്‍ത്തുമെന്നും പ്രഖ്യാപനമുണ്ട്. ഓസ്ട്രേലിയയില്‍ വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവും പണപ്പെരുപ്പവും കൊണ്ട് ആളുകള്‍ പൊറുതിമുട്ടുകയാണ്, പലിശനിരക്ക് 12 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു.

വിദ്യാഭ്യാസം നേടുന്നത് എളുപ്പമാക്കുമ്പോള്‍ നമ്മുടെ മുഴുവന്‍ രാജ്യത്തിനും പ്രയോജനം ലഭിക്കും. ഇത് അവസരങ്ങളുടെ വാതിലുകള്‍ തുറക്കും. യൂണിവേഴ്‌സിറ്റി നവീകരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ആന്റണി അല്‍ബാനീസ് പറഞ്ഞു.

ഇതിന് പണം എവിടെ നിന്ന് വരുമെന്ന് ചോദ്യം ചെയ്ത് പ്രതിപക്ഷ വക്താവ് സൈമണ്‍ ബര്‍മിംഗ്ഹാം ഹെക്സ് ആന്റണി അല്‍ബാനീസിന്റെ നിര്‍ദ്ദേശത്തെ തള്ളിക്കളയുകയായിരുന്നു.



#Daily
Leave a comment