
സ്കൂളിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു
കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ കളിച്ചുകൊണ്ടിരിക്കെ വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു. എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ (13) ആണ് മരിച്ചത്. കളിക്കുന്നതിനിടെ ചെരുപ്പ് കെട്ടിടത്തിന് മുകളിൽ തെറിച്ച് വീണത് എടുക്കാൻ പോയപ്പോൾ ആണ് ഷോക്കേറ്റത്. സ്കൂൾ അധികൃതർ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ അടിയന്തര റിപ്പോർട്ട് നേടാൻ പൊതു വിദ്യഭ്യാസ ഡറക്ടർക്കും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ കൊല്ലം ജില്ലയിലെ ഉന്നത വിദ്യഭ്യാസ ഓഫീസർമാരോടും വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനിയറോട് രണ്ടുമണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകാൻ വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു.
കെഎസ്‌ഇബിക്ക് മെയ് മാസം ആദ്യം തന്നെ പരാതി നൽകിയതായും എന്നാൽ ഇതുവരെ നടപടി ഒന്നും ഉണ്ടായില്ലെന്നും സ്കൂൾ അതികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.


