ലോകത്ത് മൂന്നില്‍ ഒരു പുരുഷന് ജനിറ്റല്‍ ഹ്യൂമന്‍ പാപ്പിലോമ വൈറസ് ബാധയെന്ന് പഠന റിപ്പോര്‍ട്ട്
ദ ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പ്രകാരം 15 വയസിനു മുകളിലുള്ള മൂന്ന് പുരുഷന്മാരില്‍ ഒരാള്‍ക്ക് ജനിറ്റല്‍ ഹ്യൂമന്‍ പാപ്പിലോമ വൈറസ് (HPV) ബാധയുണ്ടെന്ന് കണ്ടെത്തി. എച്ച്പിവി അണുബാധ നിയന്ത്രിക്കുന്നതിനെയും വ്യക്തികളില്‍ അനുബന്ധ രോഗങ്ങള്‍ തടയുന്നതിനതിനുമുള്ള ശ്രമങ്ങള്‍ നടത്തേണ്ടതിന്റെ പ്രാധാന്യത്തെ പറ്റിയും പഠനത്തില്‍ വ്യക്തമാക്കുന്നു. ക്യാന്‍സറിനും മറ്റനുബന്ധ രോഗങ്ങള്‍ക്കും കാരണം.
പുരുഷന്മാരിലും സ്ത്രീകളിലുമുള്ള എച്ച്പിവി അണുബാധയില്‍ കൂടുതലും ലക്ഷണങ്ങളില്ലാത്തവയാണ്. അണുബാധ പലപ്പോഴും അനുബന്ധ രോഗങ്ങള്‍ക്കും മരണത്തിനും കാരണമാകുന്നു. മിക്കവാറും എല്ലാ സെര്‍വിക്കല്‍ ക്യാന്‍സറിനും കാരണം എച്ച്പിവി ആണ്. ഓരോ വര്‍ഷവും 3,40,000-ത്തിലധികം സ്ത്രീകള്‍ സെര്‍വിക്കല്‍ ക്യാന്‍സര്‍ കാരണം മരിക്കുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. കൂടാതെ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സര്‍ 2018 ല്‍ നടത്തിയ പഠന പ്രകാരം പുരുഷന്മാരില്‍ 69,400 ക്യാന്‍സര്‍ കേസുകള്‍ എച്ച്പിവി മൂലമാണെന്ന് കണക്കാക്കുന്നുണ്ട്.
എച്ച്പിവി വൈറസുകള്‍ 200 തരത്തിലധികം
1995 നും 2022 നും ഇടയില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പഠനങ്ങള്‍ പ്രകാരം ലോകത്ത് 31 ശതമാനമാണ് എച്ച്പിവിയുടെ വ്യാപന തോത്. ഇതില്‍ ഉയര്‍ന്ന അപകട സാധ്യതയുള്ള എച്ച്പിവിയുടെ വ്യാപനം 31 ശതമാനമാണ്. എച്ച്പിവി-16 വൈറസാണ് ഏറ്റവും കൂടുതല്‍ ആളുകളില്‍ ബാധിക്കുന്നത്. 25 മുതല്‍ 29 വയസ്സുവരെയുള്ളവരില്‍ എച്ച്പിവി വൈറസ് വ്യാപനം കൂടുതലായി കാണപ്പെടുന്നു. 200 ലധികം എച്ച്പിവി വൈറസുകളാണുള്ളത്. ഒരു വ്യക്തിക്ക് ഒന്നിലധികം എച്ച്പിവി അണുബാധയുണ്ടാകാനും സാധ്യതയുണ്ട്.