TMJ
searchnav-menu
post-thumbnail

TMJ Daily

ശുഭാന്‍ഷു ശുക്ലയുടെ ബഹിരാകാശ യാത്ര ഇന്ന്

25 Jun 2025   |   1 min Read
TMJ News Desk

ന്ത്യന്‍ ബഹിരാകാശയാത്രികന്‍ ശുഭാന്‍ഷു ശുക്ല ഉള്‍പ്പെട്ട ആക്‌സിയം 4 ബഹിരാകാശ ദൗത്യം ഇന്ന്. നേരത്തെ വിവിധ കാരണങ്ങളാല്‍ പല തവണ മാറ്റിവച്ച ദൗത്യമാണ് ആക്‌സിയം 4. ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.01നാണ് ശുഭാന്‍ഷു ശുക്ലയും സംഘവും ബഹിരാകാശത്തേയ്ക്ക് പുറപ്പെടുക. നാളെ വൈകീട്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുന്ന സംഘം 14 ദിവസം അവിടെ തുടരും.

നാസയുടെ മുതിര്‍ന്ന ബഹിരാകാശ പര്യവേഷക പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്‌നാന്‍സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു എന്നിവരാണ് ആക്‌സിയം 4 ലെ മറ്റ് അംഗങ്ങള്‍. നാസ, ആക്‌സിയം സ്പേസ്, സ്പേസ് എക്സ് എന്നിവയുടെ സഹകരണത്തോടെയാണ് ആക്‌സിയം മിഷന്‍ 4 ഒരുക്കിയിരിക്കുന്നത്. നാസയിലെ മുന്‍ ബഹിരാകാശയാത്രികയും ആക്‌സിയം സ്പേസിലെ മനുഷ്യ ബഹിരാകാശ ദൗത്യങ്ങളുടെ ഡയറക്ടറുമായ പെഗ്ഗി വിറ്റ്സണ്‍ ആണ് ബഹിരാകാശ യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്.

നാസ, ഇസ്രോ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി എന്നിവയുടെ സഹകരണത്തോടെ മനുഷ്യരെ ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കുന്ന ദൗത്യമാണ് ആക്‌സിയം 4.






#Daily
Leave a comment