TMJ
searchnav-menu
post-thumbnail

TMJ Daily

സുദർശൻ റെഡ്ഡി പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാർഥി

19 Aug 2025   |   1 min Read
TMJ News Desk

പ്രതിപക്ഷ ഇന്ത്യ മുന്നണിയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി മുൻ സുപ്രീം കോടതി ജഡ്ജി സുദർശൻ റെഡ്ഡിയെ നിശ്ചയിച്ചു.

സുപ്രീം കോടതിയിൽ എത്തുന്നതിന് മുമ്പ്, റെഡ്ഡി ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായും ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജിയായും സേവനമനുഷ്ഠിച്ചു. 2011ൽ സുപ്രീം കോടതി ജഡ്ജി പദവിയിൽ നിന്നും അദ്ദേഹം വിരമിച്ചു.

പ്രതിപക്ഷത്തിൻ്റെ സംയുക്ത സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഒരു ആശയപരമായ പോരാട്ടമാണെന്ന് പറഞ്ഞു. "എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരുമിച്ചാണ്. ജനാധിപത്യ മൂല്യങ്ങൾ ആക്രമണത്തിലാണ്," ഖാർഗെ പറഞ്ഞു.

"അദ്ദേഹം ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായും, സുപ്രീം കോടതി ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാമൂഹികവും രാഷ്ട്രീയവുമായ നീതിയുടെ വക്താവാണ്," പ്രതിപക്ഷ സ്ഥാനാർത്ഥിയുടെ യോഗ്യതകൾ ചൂണ്ടിക്കാണിച്ച അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ കക്ഷികൾ എൻഡിഎ സ്ഥാനാർഥി പി രാധാകൃഷ്ണനെ പിന്തുണക്കണമെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭ്യർത്തിച്ചിരിന്നു. 

#Daily
Leave a comment