TMJ
searchnav-menu
post-thumbnail

REPRESENTATIONAL IMAGE | WIKI COMMONS

TMJ Daily

ഇ.ഡിയെ വിമര്‍ശിച്ച് സുപ്രീംകോടതി ; വിചാരണകൂടാതെ തടങ്കലിലിടുന്നത് അനുവദിക്കാനാവില്ല

21 Mar 2024   |   1 min Read
TMJ News Desk

ന്വേഷണം നീട്ടിയും വിചാരണ വൈകിപ്പിച്ചും കുറ്റാരോപിതരെ ദീര്‍ഘകാലം തടങ്കലിലിടുന്നതില്‍ ഇ.ഡിയെ വിമര്‍ശിച്ച് സുപ്രീംകോടതി. വിചാരണ കൂടാതെ പ്രതികളെ കാലങ്ങളോളം ജയിലിലടയ്ക്കുന്നത് സ്വാതന്ത്ര്യ നിഷേധമാണെന്ന് കോടതി പ്രതികരിച്ചു. ജാര്‍ഖണ്ഡിലെ നിയമവിരുദ്ധ ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പ്രതിയായ പ്രേം പ്രകാശിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയും അടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. 18 മാസത്തോളമായി പ്രേം പ്രകാശ് ജയിലില്‍ കഴിയുകയാണ്. കേസില്‍ നാല് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിട്ടും അന്വേഷണം തുടരുകയാണെന്ന ഇ ഡി യുടെ പ്രതികരണത്തെ സുപ്രീം കോടതി ചോദ്യം ചെയ്തു. ഓരോ കേസിന്റെയും ഗൗരവം അനുസരിച്ച് അറുപതോ തൊണ്ണൂറോ ദിവസങ്ങള്‍ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ജാമ്യത്തിന് അവകാശമുണ്ടെന്നും വിചാരണ ആരംഭിക്കാതെ കസ്റ്റഡിയില്‍ വയ്ക്കുന്നത് സ്വാതന്ത്യം നിഷേധിച്ച് തടങ്കലിലിടുന്നതിന് തുല്യമാണെന്നുമാണ് കോടതിയുടെ പരാമര്‍ശം. ഈ വിഷയത്തില്‍ ഒരുമാസത്തിനകം ഇ.ഡി മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

കോടതി നിരീക്ഷണങ്ങള്‍

അറസ്റ്റ് ചെയ്താല്‍ അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കി വിചാരണ ആരംഭിക്കണം, ഒന്നിന് പുറകെ ഒന്നായി കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കുന്നത് അനുവദിക്കനാകില്ല, അന്വേഷണം പൂര്‍ത്തിയായില്ലെന്ന് കാണിച്ച് വിചാരണ ആരംഭിക്കരുതെന്ന് പറയാന്‍ ഇ ഡിക്ക് സാധിക്കില്ല, തുടങ്ങിയ നിരീക്ഷണങ്ങളാണ് കോടതി നടത്തിയത്. ഇ.ഡി യുടെ പക്ഷത്തുനിന്നും വാദിച്ച അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ജാമ്യപേക്ഷയെ എതിര്‍ത്തു. 2022 ആഗസ്റ്റിലാണ് റാഞ്ചിയിലെ വീട്ടില്‍ നിന്നും പ്രേം പ്രകാശിനെ അറസ്റ്റ് ചെയ്യുന്നത്. ഈ മാസം ഒന്നിനാണ് നാലാമത്തെ കുറ്റപത്രം ഇ ഡി സമര്‍പ്പിക്കുന്നത്.


 

#Daily
Leave a comment