TMJ
searchnav-menu
post-thumbnail

TMJ Daily

തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ച് സുപ്രീം കോടതി 

21 Nov 2025   |   1 min Read
TMJ News Desk

സംസ്ഥാനത്തെ തീവ്ര വോട്ടർ പരിഷ്കരണവുമായി (SIR) ബന്ധപ്പെട്ട്  മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഹർജികൾ 26ന് വീണ്ടും വിശദമായി പരി​ഗണിക്കുമെന്നും കോടതി അറിയിച്ചു. എസ്‌ഐആർ നടപടികൾക്ക് നിലവിൽ സ്റ്റേ ഇല്ല. കേരളത്തിന്റെ ഹർജിയിലാണ് സുപ്രീംകോടതി കമ്മീഷന് നോട്ടീസയച്ചത്. ബിഹാറിലെ എസ്‌ഐആറിനെതിരായ ഹര്‍ജികള്‍ ജസ്റ്റിസ് സൂര്യകാന്തിൻ്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് പരിഗണിച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്‌ഐആർ നീട്ടി വയ്ക്കണമെന്നും, നടപടികൾ നിർത്തി വയ്ക്കണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിയാണ് സർക്കാരിനു വേണ്ടി ഹർജി നൽകിയത്. എസ്‌ഐആറും തദ്ദേശ തെരഞ്ഞെടുപ്പും ഒരേ സമയം നടത്തിയാല്‍ ഭരണസംവിധാനം സ്തംഭിക്കുമെന്നും, ഭരണപ്രതിസന്ധി ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി റിട്ട് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.


#Daily
Leave a comment