TMJ
searchnav-menu
post-thumbnail

TMJ Daily

എ രാജയുടെ വിജയം സുപ്രീംകോടതി ശരിവച്ചു

06 May 2025   |   1 min Read
TMJ News Desk

സംവരണ മണ്ഡലമായ ദേവികുളത്തുനിന്നും എ രാജ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് സുപ്രീംകോടതി ശരിവച്ചു. രാജയുടെ വിജയം റദ്ദാക്കിയ ഹൈക്കോടതി വിധിയെ സുപ്രീംകോടതി തള്ളി. ജഡ്ജിമാരായ എ അമാനുള്ള, പി കെ മിശ്ര എന്നിവരുടെ ബെഞ്ചാണ് രാജയ്ക്ക് അനുകൂല വിധി പുറപ്പെടുവിച്ചത്.

ക്രിസ്തുമത വിശ്വാസിയായ രാജയ്ക്ക് സംവരണമണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് പറഞ്ഞ് എതിര്‍ സ്ഥാനാര്‍ഥിയായ യുഡിഎഫിലെ ഡി കുമാര്‍ നല്‍കിയ ഹര്‍ജി അനുസരിച്ചാണ് ഹൈക്കോടതി ഫലം റദ്ദാക്കിയിരുന്നത്.

പട്ടികജാതി വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത മണ്ഡലത്തില്‍ രാജയ്ക്ക് മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് ഹൈക്കോടതി 2023 മാര്‍ച്ചില്‍ വിധിച്ചിരുന്നു.

രാജയ്ക്ക് അധികൃതര്‍ അനുവദിച്ച ജാതിസര്‍ട്ടിഫിക്കറ്റിന്റെ നിയമസാധുത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാതെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിയില്‍ സുപ്രീംകോടതി ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു. 1951ലെ രാഷ്ട്രപതിയുടെ ഉത്തരവിന്റെ ആനുകൂല്യം എ രാജയുടെ അച്ഛന്റെ മാതാപിതാക്കള്‍ക്ക് ലഭിക്കില്ലെന്ന എതിര്‍ഭാഗത്തിന്റെ വാദം സുപ്രീംകോടതി ചോദ്യം ചെയ്തിരുന്നു.

നേരത്തെ, ഹൈക്കോടതിയുടെ ഉത്തരവിന് സുപ്രീംകോടതി ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നു.






 

#Daily
Leave a comment