TMJ
searchnav-menu
post-thumbnail

TMJ Daily

തമിഴ് നാട്ടിൽ ദുരഭിമാനക്കൊല

28 Jul 2025   |   1 min Read
TMJ News Desk

മിഴ് നാട്ടിൽ നടന്ന ദുരഭിമാനക്കൊലയിൽ ദളിത് യുവാവ് കൊല്ലപ്പെട്ടു. തിരുനെൽവേലി സ്വദേശിയും ഐടി പ്രൊഫഷണലുമായ കവിൻ കുമാറിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. മുത്തച്ഛനൊപ്പം ആശുപത്രിയിൽ നിന്നും മടങ്ങുമ്പോഴാണ് കൊലപാതകം നടന്നത്. പൊലീസ് ദമ്പതികളുടെ മകളുമായുള്ള പ്രണയമാണ് കൊലപതകത്തിന് കാരണമെന്ന് കരുതപ്പെടുന്നു.

സ്വർണ്ണ മെഡലോടെ പഠനം പൂർത്തിയാക്കിയ കവിൻ കുമാറിനെ പെൺകുട്ടിയുടെ സഹോദരൻ സുർജിത്തും, സഹായിയും ചേർന്നാണ് കൊല ചെയ്തത്. കൊലപാതകത്തിന് ശേഷം ഇരുവരും പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. പെൺകുട്ടിയുടെ അച്ഛനും അമ്മയും പൊലീസ് സബ്ഇൻസ്‌പെക്ടർമാരാണ്.

കൊല്ലപ്പെട്ട കവിന് മാസം രണ്ട് ലക്ഷം രൂപയിലധികം ശമ്പളം ഉണ്ടായിരുന്നു. കവിൻ്റെ മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധിച്ചു. ദളിത് യുവാവിനെ പ്രണയിച്ചതിൻ്റെ പേരിൽ തമിഴ്‌നാട്ടിൽ കഴിഞ്ഞ മാസം അച്ഛൻ മകളെ കഴുത്തറത്ത് കൊലപ്പെടുത്തിയിരിന്നു. 


#Daily
Leave a comment