TMJ
searchnav-menu
post-thumbnail

TMJ Daily

കാനഡയുടെ പ്രധാനമന്ത്രി പദവിയിലേക്ക് തമിഴ്-പഞ്ചാബി വംശജയെന്ന് റിപ്പോര്‍ട്ടുകള്‍

08 Jan 2025   |   1 min Read
TMJ News Desk

ള്‍പാര്‍ട്ടി പോരിനെ തുടര്‍ന്ന് കാനഡയുടെ പ്രധാനമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്ന ജസ്റ്റിന്‍ ട്രൂഡോയുടെ പിന്‍ഗാമി ഒരു തമിഴ്-പഞ്ചാബി വംശജയാണന്ന് റിപ്പോര്‍ട്ടുകള്‍. 2021-ല്‍ കാനഡയുടെ ആദ്യത്തെ വനിതാ പ്രതിരോധ മന്ത്രിയെന്ന റെക്കോര്‍ഡ് കുറിച്ച അനിത ആനന്ദാണ് ട്രൂഡോയുടെ പകരക്കാരുടെ ലിബറല്‍ പാര്‍ട്ടിയുടെ പട്ടികയില്‍ മുന്നില്‍. നിലവില്‍ ട്രൂഡോ സര്‍ക്കാരില്‍ ഗതാഗത മന്ത്രിയാണ് അനിത.

പ്രക്ഷുബ്ദമായ സാഹചര്യങ്ങളില്‍ ഉറച്ച നേതൃത്വം നല്‍കാന്‍ കഴിവുള്ള വ്യക്തിയായിട്ടാണ് അനിതയെ വിലയിരുത്തുന്നത്. കാനഡയുടെ സൈന്യത്തെ പരിഷ്‌കരിക്കുകയും സൈന്യത്തിലെ ലൈംഗിക അതിക്രമങ്ങളേയും വൈവിദ്ധ്യമില്ലായ്മയേയും പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. പരിഷ്‌കരണ, ആധുനികവല്‍ക്കരണ നടപടികള്‍ അവര്‍ക്ക് ലിബറല്‍ പാര്‍ട്ടിക്ക് പുറത്തും അകത്തും ശക്തമായ പിന്തുണ ഉറപ്പിച്ചു.

അനിതയുടെ മാതാപിതാക്കള്‍ ഡോക്ടര്‍മാരായിരുന്നു. അച്ഛന്‍ ചെന്നൈയില്‍ നിന്നും അമ്മ പഞ്ചാബില്‍ നിന്നുമുള്ളവരാണ്. അനിത അഭിഭാഷകയും അക്കാദമിക്കും ആണ്. അനിത ജനിച്ചത് നോവ സ്‌കോട്ടിയയില്‍ ആണ്.

രാഷ്ട്രീയത്തില്‍ ഇറങ്ങും മുമ്പ് അവര്‍ ടൊറോണ്ടോയിലെ നിയമ സര്‍വകലാശാലയിലെ പ്രൊഫസര്‍ ആയിരുന്നു. ക്യൂന്‍സ് സര്‍വകലാശാല, ഡല്‍ഹൗസി സര്‍വകലാശാല, ഓക്‌ഫോഡ് സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നുമാണ് പഠനം പൂര്‍ത്തിയാക്കിയത്. 2019-ല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. ഒന്റാറിയോയിലെ ഓക്ക്വില്ലെയെയാണ് അവര്‍ പാര്‍ലമെന്റില്‍ പ്രതിനിധീകരിച്ചത്. ട്രൂഡോയുടെ മന്ത്രിസഭയില്‍ അതിവേഗം ഉയര്‍ന്നുവരികയും ചെയ്തു.

ഗതാഗത മന്ത്രിയെന്ന നിലയില്‍ കാനഡയുടെ റോഡ്, റെയില്‍ ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി. കൂടാതെ, ഹരിത ഗതാഗത മേഖലയെന്നത് അവരുടെ സ്വപ്‌നമാണ്.

2025 ജനുവരി 6-നാണ് ട്രൂഡോ രാജി പ്രഖ്യാപിച്ചത്. ഈ വര്‍ഷം ഒക്ടോബര്‍ 20-നാണ് കാനഡയിലെ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടിയെ നയിക്കുക എന്ന ദൗത്യവും അടുത്ത പ്രധാനമന്ത്രിയുടെ ചുമലിലാണ്.





 

#Daily
Leave a comment