
താരീഫ്: യുഎസിനെതിരെ ഡബ്ല്യുടിഒയില്‍ കാനഡയുടെ പരാതി
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കാനഡയില്‍ നിന്നുള്ള ഇറക്കുമതിയുടെ മേല്‍ തീരുവ ഏര്‍പ്പെടുത്തിയതിനെതിരെ ലോകവ്യാപാര സംഘടനയില്‍ (ഡ്ബ്ല്യുടിഒ) കാനഡ പരാതി നല്‍കി. പരാതി ലഭിച്ച കാര്യം ഡബ്ല്യുടിഒ സ്ഥിരീകരിച്ചു.
തങ്ങള്‍ക്ക് മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ലെന്ന് കാനഡയുടെ ഡബ്ല്യുടിഒ അംബാസിഡര്‍ നാദിയ തിയോഡര്‍ പറഞ്ഞു.
കാനഡയുടെമേലുള്ള നീതീകരിക്കാനാകാത്ത താരീഫുകള്‍ സംബന്ധിച്ച് യുണൈറ്റഡ് സ്റ്റേറ്റ്‌സ് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്താന്‍ കനാഡ ഡബ്ല്യുടിഒയോട് അഭ്യര്‍ത്ഥിച്ചുവെന്ന് നാദിയ പറഞ്ഞു.
അധിക തീരുവകളെക്കുറിച്ച് ഡബ്ല്യുടിഒയില്‍ യുഎസിനെതിരെ തര്‍ക്ക വിചാരണ നടപടിക്രമങ്ങള്‍ കാനഡ ആരംഭിച്ചുവെന്ന് ഡബ്ല്യുടിഒ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. സമാനമായ പരാതി ചൈനയും നല്‍കിയിരുന്നു.
കാനഡയും മെക്‌സിക്കോയും യുഎസിലേക്കുള്ള അനധികൃത കുടിയേറ്റവും മയക്കുമരുന്ന് കള്ളക്കടത്തും പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഇരുരാജ്യങ്ങള്‍ക്കെതിരെയും 25 ശതമാനം തീരുവയാണ് ട്രംപ് പ്രസിഡന്റായതിന് പിന്നാലെ ഏര്‍പ്പെടുത്തിയത്. ഇത് താല്‍ക്കാലികമായി മരപ്പിക്കുകയും ചെയ്തു. എന്നാല്‍ ട്രംപ് ഇത് വീണ്ടും ഉയര്‍ത്തി. ഇരുരാജ്യങ്ങളും രണ്ട് വിഷയങ്ങളും പരിഹരിക്കാന്‍ നടപടി സ്വീകരിക്കുന്നതില്‍ പുരോഗതിയില്ലെന്ന് ട്രംപ് പറഞ്ഞു.