TMJ
searchnav-menu
post-thumbnail

PHOTO: WIKI COMMONS

TMJ Daily

മാറ്റങ്ങളോടെ ടെലികോം ബില്‍; സേവനങ്ങള്‍ സര്‍ക്കാരിന് ഏറ്റെടുക്കാം

22 Dec 2023   |   1 min Read
TMJ News Desk

ടെലികോം സേവനങ്ങള്‍ സര്‍ക്കാരിന് ഏറ്റെടുക്കാം. രാജ്യസുരക്ഷയ്ക്കു ഭീഷണിയാകുന്ന സാഹചര്യത്തെ മുന്‍നിര്‍ത്തിയാണ് പുതിയ ബില്ലിലെ മാറ്റങ്ങള്‍. സുരക്ഷ മുന്‍നിര്‍ത്തി ഏത് ടെലികോം നെറ്റ്‌വര്‍ക്കുകളുടെ നിയന്ത്രണവും താല്‍ക്കാലികമായി ഏറ്റെടുക്കാനും സാറ്റലൈറ്റ് സ്‌പെക്ട്രം ലേലമില്ലാതെ അനുവദിക്കുന്നതിനും സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ബില്‍.

കര്‍ശന വ്യവസ്ഥകളും നിയന്ത്രണങ്ങളും

ബില്ലില്‍ കര്‍ശന വ്യവസ്ഥകളും നിയന്ത്രണങ്ങളുമുണ്ട്. തട്ടിപ്പ്, വഞ്ചന, ആള്‍മാറാട്ടം എന്നിവയിലൂടെ സിം എടുത്താല്‍ മൂന്ന് വര്‍ഷം തടവോ 50 ലക്ഷം രൂപവരെ പിഴയോ ലഭിക്കാം. അപേക്ഷകന്റെ ബയോമെട്രിക്ക് ഡാറ്റ വാങ്ങിയെ കമ്പനികള്‍ക്ക് സിം കാര്‍ഡ് വിതരണം ചെയ്യാന്‍ സാധിക്കു. ടെലികോം സ്രോതസ്സുകളുടെ ദുരുപയോഗം തടയുന്നതിനാണ് ഇത്. 

ടെലികോം ഓപ്പറേറ്റര്‍മാരില്‍ നിന്ന് ഈടാക്കുന്ന പിഴയുടെ പരിധി 5 കോടിയാക്കി കുറച്ചു. ടെലികോം ടവര്‍ സ്ഥാപിച്ചിട്ടുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലം സംബന്ധിച്ച് തര്‍ക്കങ്ങളിലെ ബാധ്യതകളില്‍ നിന്ന് കമ്പനികളെ ഒഴിവാക്കാനും കേന്ദ്ര നിര്‍ദേശമുണ്ട്. സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനത്തിനുള്ള സ്‌പെക്ട്രം സര്‍ക്കാര്‍ ഉത്തരവിലൂടെ നല്‍കും. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ കമ്പനികള്‍ക്ക് ഉത്തരവുകളിലൂടെ സ്‌പെക്ട്രം അനുവദിക്കുന്നതിന് ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. 

വ്യവസായ പ്രമുഖര്‍ ഉന്നയിച്ച ആശങ്കകള്‍ പരിഹരിച്ചുകൊണ്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ അധികാരങ്ങളും ബില്‍ നിയന്ത്രിക്കുന്നു. കമ്പനികള്‍ പെര്‍മിറ്റ് സറണ്ടര്‍ ചെയ്താല്‍ ലൈസന്‍സുകള്‍ക്കും രജിസ്‌ട്രേഷനുകള്‍ക്കുമുള്ള ഫീസ് റീഫണ്ട് ചെയ്യുന്നതുള്‍പ്പെടെയുള്ള ചില നിയമങ്ങള്‍ ബില്‍ ലഘൂകരിച്ചിട്ടുണ്ട്.


#Daily
Leave a comment