
ഗോവയില്‍ ക്ഷേത്രത്തില്‍ തിക്കുംതിരക്കും: 6 പേര്‍ കൊല്ലപ്പെട്ടു
ഗോവയില്‍ ക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ തിക്കിലുംതിരക്കിലുംപ്പെട്ട് ആറ് പേര്‍ കൊല്ലപ്പെടുകയും 65ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശ്രീ ലായ്‌റായ് ദേവി ക്ഷേത്രത്തിലെ വാര്‍ഷിക ലായ്‌റായ് ജാത്രയില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.
ഗോവയില്‍നിന്നും മഹാരാഷ്ട്രയില്‍നിന്നുമുള്ളവര്‍ വടക്കന്‍ ഗോവയിലെ ഷിര്‍ഗാവിലെ ക്ഷേത്രത്തില്‍ ഇന്നലെ ആരംഭിച്ച ജാത്രയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇന്ന് രാവിലെ മൂന്നരയോടെയാണ് അപകടം.
ഇന്നലെ രാവിലെ മുതല്‍ ആയിരക്കണക്കിന് ആളുകള്‍ ക്ഷേത്രത്തിലേക്ക് വന്നിരുന്നുവെന്നും രാത്രി വൈകി തിരക്ക് നിയന്ത്രണാതീതമായിയെന്നും പൊലീസ് പറയുന്നു.
ആറ് പൊലീസ് സ്റ്റേഷനുകളില്‍നിന്നായി 1000ല്‍ അധികം പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നു. ഗോവയുടെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
രാഷ്ട്രപതി സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. സംഭവം പ്രധാനമന്ത്രിയുടെ ഓഫീസ് നിരീക്ഷിച്ചുവരികയാണെന്ന് ബിജെപി അറിയിച്ചു. പ്രതിപക്ഷമായ കോണ്‍ഗ്രസ് സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.


