TMJ
searchnav-menu
post-thumbnail

TMJ Daily

ടെന്നീസ് ഇതിഹാസതാരം റാഫേൽ നദാൽ വിരമിക്കൽ പ്രഖ്യാപിച്ചു 

10 Oct 2024   |   1 min Read
TMJ News Desk

ടെന്നീസിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ റാഫേൽ നദാൽ വിരമിക്കൽ പ്രഖ്യാപിച്ചു. അടുത്തമാസം മലാഗയിൽ നടക്കുന്ന ഡേവിസ് കപ്പ് ഫൈനൽ ആയിരിക്കും നദാലിൻ്റെ അവസാന ടൂർണമെൻ്റ്. കരിയറിൽ ഉടനീളം നൽകിയ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട്, സ്പാനിഷ് ഇതിഹാസം എക്സിൽ പങ്കുവെച്ച ഹൃദയസ്പർശിയായ വീഡിയോയിലൂടെ ആണ് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. 

22 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയ കരിയറിന് തിരശീലയിട്ടാണ് നദാൽ കായികരംഗത്ത് നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഞാൻ പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിക്കുകയാണെന്ന് നിങ്ങളെ അറിയിക്കുകയാണ്. ഈ കഴിഞ്ഞ രണ്ട് വർഷങ്ങൾ വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. പരിമിതികളില്ലാതെ കളിക്കാൻ കഴിഞ്ഞെന്ന് കരുതുന്നില്ല. ഇത് വ്യക്തമായും ബുദ്ധിമുട്ടുള്ള ഒരു തീരുമാനമാണ്, അത് എടുക്കാൻ എനിക്ക് കുറച്ച് സമയമെടുത്തു നദാൽ പറഞ്ഞു.

മൂന്ന് വയസ്സുള്ളപ്പോഴാണ് നദാൽ തൻറെ അമ്മാവനായ ടോണി നദാലിനൊപ്പം ടെന്നീസ് കളിച്ചുതുടങ്ങിയത്. ടോണി പരിശീലകനായി ജോലി ചെയ്തിരുന്ന മനാകോർ ടെന്നീസിലാണ് നദാൽ ടെന്നീസ് പഠിച്ചു തുടങ്ങിയത്.

14 ഫ്രഞ്ച് ഓപ്പൺ കിരീടങ്ങൾ ഉൾപ്പെടെ 22 ഗ്രാൻഡ്സ്ലാം പുരുഷ സിംഗിൾസ് കിരീടങ്ങൾ നദാൽ നേടിയിട്ടുണ്ട്. സിംഗിൾസിൽ കരിയർ ഗോൾഡൻ സ്ലാം പൂർത്തിയാക്കിയ മൂന്ന് പേരിൽ ഒരാളാണ് നദാൽ. 20 വയസ്സ് തികയുന്നതിന് മുമ്പ് തൻ്റെ ആദ്യ ഫ്രഞ്ച് ഓപ്പണും ആറ് മാസ്റ്റേഴ്‌സ് മത്സരങ്ങളും ഉൾപ്പെടെ 16 കിരീടങ്ങൾ നദാൽ നേടിയിട്ടുണ്ട്. ഒളിമ്പിക്‌സിൽ പുരുഷ ഡബിൾസ് ക്വാർട്ടർ ഫൈനലിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. 2022 ൽ ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയ നദാൽ ഇനി കളിക്കുക ഡേവിസ് കപ്പ് ഫൈനൽ ആയിരിക്കും. ഒളിംപിക്സിൽ സിംഗിൾസിൻ്റെ രണ്ടാം റൗണ്ടിൽ നൊവാക് ജോക്കോവിച്ചിനോട് പരാജയപ്പെട്ടിരുന്നു.


#Daily
Leave a comment