
ഭീകരപ്രവര്‍ത്തനം: ഇംഗ്ലണ്ടില്‍ 8 പേര്‍ അറസ്റ്റില്‍
ഇംഗ്ലണ്ടില്‍ രണ്ട് വ്യത്യസ്ത ഭീകരവിരുദ്ധ അന്വേഷണങ്ങളുടെ ഭാഗമായി എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ അഞ്ചുപേരെ ഇന്നലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തു. നാലുപേര്‍ ഇറാന്‍ പൗരന്‍മാരാണ്. അഞ്ചാമന്‍ ഏത് രാജ്യത്തെ പൗരനാണെന്നത് ഇനിയും സ്ഥിരീകരിച്ചിട്ടില്ല.
ഇതില്‍ നാലുപേരെ ഭീകര നിയമം അനുസരിച്ചാണ് അറസ്റ്റ് ചെയ്തത്. അഞ്ചാമനെ പൊലീസ് ആന്‍ഡ് ക്രിമിനല്‍ എവിഡന്‍സ് ആക്ട് അനുസരിച്ചുമാണ് അറസ്റ്റ് ചെയ്തത്. ഇവരെല്ലാം ഭീകരപ്രവര്‍ത്തനം നടത്തുന്നുവെന്ന സംശയത്തിലാണ് അറസ്റ്റ് ചെയ്തത്.
മറ്റൊരു റെയ്ഡില്‍ മൂന്ന് ഇറാന്‍ പൗരന്‍മാരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറന്‍ ലണ്ടനില്‍ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ ചില പ്രത്യേക സ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് അന്വേഷണവും റെയ്ഡും അറസ്റ്റും നടന്നത്.


