തായ്‌ലൻഡ് കംബോഡിയ സംഘർഷം കനക്കുന്നു
തായ്‌ലൻഡ് കംബോഡിയ സംഘർഷത്തിൽ 10 പേർ മരിച്ചതായി വാർത്താ ഏജൻസി അൽ ജസീറ റിപ്പോർട്ട് ചെയ്തു. പ്രസാത് താ മുയെൻ തോമിനടുത്ത് നടന്ന സംഘർഷത്തെ തുടർന്ന് അയൽ രാജ്യങ്ങളായ തായ്‌ലൻഡും കംബോഡിയയും അതിർത്തികൾ അടക്കുകയും നയതന്ത്രജ്ഞരെ പുറത്താക്കുകയും ചെയ്തു. തായ്‌ലൻഡിലെ വടക്കുകിഴക്കൻ സുരിൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് പ്രസാത് ത മുയെൻ തോം. എന്നാൽ കംബോഡിയ ഇത് തങ്ങളുടെ ക്ഷേത്രമാണെന്നാണ് അവകാശപ്പെടുന്നത്.
കംബോഡിയൻ റോക്കറ്റ് ആക്രമണത്തിൽ തായ് പൗരന്മാർക്ക് പരിക്കേറ്റതിനെ തുടർന്നാണ് സംഘർഷം രൂക്ഷമായത്. അതിർത്തിയിലെ സുരക്ഷാ സാഹചര്യങ്ങൾ വഷളാകുന്നതിനാൽ, കംബോഡിയയിലെ എല്ലാ തായ് പൗരന്മാരോടും ഉടൻ രാജ്യം വിടാൻ ഫ്നാമ് പെനിലെ തായ് എംബസി ആവശ്യപ്പെട്ടു.
തായ്‌ലൻഡിലെ സുരിൻ പ്രവിശ്യയിലെ ജനവാസ മേഖലയിലേക്ക് കംബോഡിയ നടത്തിയ വെടിവയ്പ്പിൽ 5 വയസ്സുള്ള കുട്ടി ഉൾപ്പെടെ14 പേർക്ക് ഗുരുതരമായി പരിക്കേറ്റതായി തായ് പ്രതിരോധമന്ത്രാലയ വക്താവ് സുരസന്ത് കോങ്‌സിരി പറഞ്ഞു.
കംബോഡിയ സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമിക്കുകയാണെന്ന് തായ്‌ലന്‍ഡ് കുറ്റപ്പെടുത്തി. എന്നാൽ കംബോഡിയയുടെ സ്ഥലങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് കംബോഡിയന്‍ സൈന്യം ആരോപിച്ചു.


