TMJ
searchnav-menu
post-thumbnail

TMJ Daily

സഭ ചേർന്നത് ഒമ്പത് മിനിറ്റു മാത്രം

17 Mar 2023   |   1 min Read
TMJ News Desk

പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് കേരള നിയമ സഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭ ചേർന്നത് ഒമ്പത് മിനിറ്റു മാത്രം. പ്രതിപക്ഷ നേതാവ് ചോദ്യോത്തര വേളയ്ക്കിടെ സംസാരിക്കുന്നതിനിടയിൽ സ്പീക്കർ എ.എൻ.ഷംസീർ മൈക്ക് ഓഫ് ചെയ്തത് പ്രതിഷേധത്തിനിടയാക്കി.തുടർന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയും വൈദ്യുതി മന്ത്രി കെ കൃഷണൻ കുട്ടി സംസാരിക്കുന്നതിനിടയിൽ നടപടികൾ തടസപ്പെടുത്തുകയും ചെയ്തു.

വാദി പ്രതിയായ സ്ഥിതിയാണെന്ന് വി.ഡി.സതീഷൻ വിമർശിച്ചു. സഭാനടപടികളുമായി സഹകരിക്കാത്ത പ്രതിപക്ഷ നിലപാട് നിരാശ ജനകമെന്ന് സ്പീക്കർ പറഞ്ഞു.എംഎൽഎമാർക്കെതിരെ ജ്യാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകാൻ പ്രതിപക്ഷം തീരുമാനിച്ചിരുന്നു. എന്നാൽ സഭാ നടപടികൾ ആരംഭിച്ച് ഒമ്പത് മിനിറ്റിനുള്ളിൽ സഭ പിരിച്ചു വിടുകയാണ് ഉണ്ടായത്.


#Daily
Leave a comment