TMJ
searchnav-menu
post-thumbnail

TMJ Daily

അമേരിക്കയിൽ വ്യോമയാന മേഖല പ്രതിസന്ധിയിൽ 

08 Nov 2025   |   1 min Read
TMJ News Desk

മേരിക്കയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ അടച്ച് പൂട്ടൽ പ്രതിസന്ധിയെ തുടർന്ന് വ്യോമയാന മേഖലയും പ്രതിസന്ധിയിലായി. 1200 വിമാന സർവീസുകൾ ഇന്നലെ മാത്രം റദ്ദാക്കി. അടച്ച് പൂട്ടലിന്റെ ഭാഗമായി എയർ ട്രാഫിക്ക് കോൺട്രോളർമാരുടെ ശമ്പളം മുടങ്ങിയതിനെ തുടർന്ന് ഇവർ അവധിയിൽ പോയിരുന്നു. ഇതോടെയാണ് വിമാന സർവ്വീസുകൾ റദ്ദാക്കിയത്.

വെള്ളിയാഴ്ച അമേരിക്കൻ എയർലൈൻസ് ഏകദേശം 220 വിമാന സർവീസുകൾ റദ്ദാക്കിയതായും ഡെൽറ്റ ഏകദേശം 170 വിമാന സർവീസുകളും സൗത്ത് വെസ്റ്റിൽ ഏകദേശം 100 വിമാന സർവീസുകളും റദ്ദാക്കിയതായും റിപ്പോർട്ട് ചെയ്തു. ഫ്ലൈറ്റ് ട്രാക്കിംഗ് സൈറ്റായ ഫ്ലൈറ്റ്അവെയറും ആയിരക്കണക്കിന് വിമാന സർവീസുകൾ വൈകിയതായി റിപ്പോർട്ട് ചെയ്തു, ബോസ്റ്റൺ, ചിക്കാഗോ ഒ'ഹെയർ, അറ്റ്ലാന്റ, റീഗൻ നാഷണൽ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ ശരാശരി ഒരു മണിക്കൂറിലധികം കാലതാമസം നേരിട്ടു.


#Daily
Leave a comment