TMJ
searchnav-menu
post-thumbnail

Photo: PTI

TMJ Daily

ബജറ്റ് സമ്മേളനം ഇന്ന് സമാപിക്കും

06 Apr 2023   |   1 min Read
TMJ News Desk

പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് സമാപിക്കും. രാവിലെ 11 മണിക്ക് ചേരുന്ന സഭ ഇന്നും മുടങ്ങിയേക്കും എന്നാണ് സൂചന. രാഹുലിന്റെ മാപ്പ് ആവശ്യപ്പെട്ട് കോൺഗ്രസിനെ നേരിടാനാണ് ബിജെപി തീരുമാനം. ഇന്നും അദാനി വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ തീരുമാനം. സഭയ്ക്കു ശേഷം പ്രതിപക്ഷം സംയുക്തമായി ജന്തർ മന്തറിലേക്ക് മാർച്ച് നടത്തും. അദാനി വിഷയത്തിൽ പ്രതിപക്ഷ ബഹളം തുടർന്നതിനാൽ പാർലമെന്റിലെ ഇരു സഭകളും ഇന്നലെ സ്തംഭിച്ചു. ഒരു ദിവസം പോലും സ്വാഭാവിക നടപടികളിലേക്ക് കടക്കാതെയാണ് സഭ പിരിയുന്നത്.

ഇന്നലെ രാജ്യസഭയിൽ രാഹുലിന്റെ അയോഗ്യത ചൂണ്ടിക്കാട്ടി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ കൊണ്ടുവന്ന ക്രമപ്രശ്‌നം രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻകർ തള്ളിയതിൽ കോൺഗ്രസ് പ്രതിഷേധിച്ചു. സഭാ അധ്യക്ഷന്മാർ ഭരണപക്ഷത്തോട് കൂറു കാണിക്കുന്നത് നീതിയാണോ എന്ന് രാജ്യസഭാംഗമായ ജയറാം രമേശ് ചോദിച്ചു.

#Daily
Leave a comment