TMJ
searchnav-menu
post-thumbnail

TMJ Daily

കേന്ദ്ര സംഘം ഇന്ന് വയനാട്ടിലെത്തും

09 Aug 2024   |   1 min Read
TMJ News Desk

യനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം വിലയിരുത്താനായി കേന്ദ്ര സംഘം ഇന്ന് വയനാട് സന്ദര്‍ശിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറിയും ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ലീഡറുമായ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വയനാട് സന്ദര്‍ശിക്കുന്നത്. വൈകീട്ട് 3.30 ന് എസ്.കെ.എം.ജെ സ്‌കൂളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. 

അതേസമയം വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി ഇന്ന് ജനകീയ തിരച്ചില്‍ നടക്കും. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്നവരെ കൂടി ഉള്‍പ്പെടുത്തിയുള്ള തിരച്ചിലാകും ഇന്ന് നടക്കുക. പ്രധാന മേഖലകളിലെല്ലാം തിരച്ചില്‍ നടന്നതാണെങ്കിലും ബന്ധുക്കളില്‍ നിന്ന് കിട്ടുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന തിരച്ചില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്തെ 6 മേഖലകളാക്കിയാണ് തിരച്ചില്‍.

ഹൈക്കോടതിയിലെ കേസില്‍ വാദം

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. അനധികൃത ഖനനവും പ്രളയവുമടക്കമുള്ള കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ നിയമപരമായി എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. മാധ്യമ വാര്‍ത്തകളുടെയും ഹൈക്കോടതിക്ക് ലഭിച്ച പരാതികളുടെയും കത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. വയനാട് ദുരന്തമുണ്ടായതിന് പിന്നാലെ സ്ഥിതിഗതികളെക്കുറിച്ച് ഹൈക്കോടതി ആരാഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വമേധയാ കേസെടുക്കാന്‍ തീരുമാനിച്ചത്.


#Daily
Leave a comment