![post-thumbnail](https://malabar-journal-images.s3.amazonaws.com/attachments/641bdb9f1f1d98001dd754e9-banking daily.jpg)
Representational image: Pexels
ബാങ്കുകളുടെ തകര്‍ച്ച രണ്ടു കൊല്ലത്തിനുള്ളില്‍ കൂടും
ബാങ്കിംഗ് മേഖലയിലെ തകര്‍ച്ച സിലിക്കണ്‍ വാലി ബാങ്കിലും, ക്രെഡിറ്റ് സ്യൂസേയിലും മാത്രമായി ഒതുങ്ങുകയില്ലെന്ന് മാന്‍ ഗ്രൂപ്പെന്നു പറയുന്ന പ്രമുഖ ഹെഡ്‌ജ് ഫണ്ടിന്റെ സിഇഒ ലൂക്ക് എല്ലിസ്. ലണ്ടനില്‍ ബുധനാഴ്‌ച്ച ബ്ലൂംബര്‍ഗ് സംഘടിപ്പിച്ച ഒരു കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധി അവസാനിച്ചുവോയെന്ന ചോദ്യത്തിന് അങ്ങനെ കരുതിന്നില്ലെന്നായിരുന്നു എല്ലിസിന്റെ മറുപടി. അടുത്ത 12-24 മാസങ്ങള്‍ക്കുള്ളില്‍ കുറെയധികം ബാങ്കുകള്‍ ഇല്ലാതാവുമെന്നാണ് എന്റെ തോന്നല്‍. അമേരിക്കയിലെ ചെറിയതും, പ്രദേശിക തലത്തിലുള്ളതുമായ ബാങ്കുകളാണ് കൂടുതല്‍ അപകത്തില്‍. ബ്രിട്ടനിലെയും സ്ഥിതി സമാനമാണ്. ബാങ്കുകള്‍ നേരിടുന്ന വിഷമതകളെപ്പറ്റിയുള്ള വാര്‍ത്തകള്‍ അതിവേഗം സഞ്ചരിക്കുന്ന സാഹചര്യമാണ്. നല്ലതായാലും പ്രതിസന്ധിയായാലും കാര്യങ്ങള്‍ അതിവേഗത്തിലാണ്, എല്ലിസ് പറഞ്ഞു. ബാങ്കുകളുടെ തകര്‍ച്ചയെ തുടര്‍ന്നുള്ള വിപണിയിലെ അനിശ്ചിതത്വത്തില്‍ നിന്നും പല ഹെഡ്‌ജ് ഫണ്ടുകളും ഏറെ പണമുണ്ടാക്കി. എന്നാല്‍ അമേരിക്കയിലെ പ്രാദേശിക ബാങ്കുകളുമായി ബന്ധപ്പെട്ട ഇടപാടുകളിലൊന്നും തങ്ങള്‍ക്ക് നിക്ഷേപമില്ലെന്ന് എല്ലിസ് പറഞ്ഞു.