TMJ
searchnav-menu
post-thumbnail

TMJ Daily

ബുംറയെ പ്രൈമേറ്റ് എന്ന് വിളിച്ചു; മാപ്പ് പറഞ്ഞ് കമന്റേറ്റര്‍

16 Dec 2024   |   1 min Read
TMJ News Desk

ന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിനിടയില്‍ ഇന്ത്യയുടെ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയെ പ്രൈമേറ്റ് എന്ന് വിശേഷിപ്പിച്ചതിന് കമന്റേറ്റര്‍ മാപ്പ് പറഞ്ഞു. ഓസ്‌ട്രേലിയന്‍ ബ്രോഡ്കാസ്റ്ററായ ഫോക്‌സ് സ്‌പോര്‍ട്‌സിന്റെ കമന്റേറ്ററാണ് മാപ്പ് പറഞ്ഞത്.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ ഗാബയില്‍ നടക്കുന്ന മൂന്നാം മത്സരത്തിന്റെ രണ്ടാം ദിനമാണ് ബുംറയെ മുന്‍ ഇംഗ്ലീഷ് ബൗളറായ ഇസ ഗുഹ പ്രൈമേറ്റ് എന്ന് വിശേഷിപ്പിച്ചത്.

'വെല്‍, എംവിപി അദ്ദേഹമാണ്, അദ്ദേഹമല്ലേ? ഏറ്റവും മൂല്യമേറിയ പ്രൈമേറ്റ്, ജസ്പീത് ബുംറ,' ഗുഹ ഞായറാഴ്ച്ച കളിവിവരണത്തിനിടയില്‍ പറഞ്ഞു. വളരെ നെഗറ്റീവായ വംശീയ അര്‍ത്ഥമുള്ളതായി പരിഗണിക്കുന്ന വാക്കാണത്. ഗുഹയുടെ പ്രയോഗം ഉടന്‍തന്നെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിന് കാരണമായി.

ഇന്ത്യയുടെ ബൗളിങ് ആക്രമണത്തെ നയിക്കുന്ന ബുംറ ഈ പരമ്പരയില്‍ വീണ്ടും അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചിരുന്നു. 

ഇന്ന് മത്സരം തുടങ്ങിയപ്പോള്‍ തന്നെ ആ വാക്ക് ഉപയോഗിച്ചതിന് ഗുഹ മാപ്പ് പറഞ്ഞു.'ഇന്നലെ കളിവിവരണത്തില്‍ വ്യത്യസ്തമായ രീതികളില്‍ വ്യാഖ്യാനിക്കാവുന്ന ഒരു വാക്ക് ഞാന്‍ ഉപയോഗിച്ചു,' ഗുഹ പറഞ്ഞു. മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ രവിശാസ്ത്രിയും ആതിഥേയനായ ആദം ഗില്‍ക്രിസ്റ്റും ആ സമയത്ത് ഗുഹയ്‌ക്കൊപ്പം ഉണ്ടായിരുന്നു. 'അതുമൂലമുണ്ടായ ഏതൊരു വിഷമത്തിനും മാപ്പപേക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മറ്റുള്ളവരോടുള്ള സഹാനുഭൂതിയിലും ബഹുമാനത്തിലും ഞാന്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നയാളാണ്.' ഗുഹ പറഞ്ഞു.'ഇന്ത്യയുടെ മഹാന്മാരായ കളിക്കാരില്‍ ഒരാളെ ധാരാളം പുകഴ്ത്താനാണ് ഉദ്ദേശിച്ചത്,' ഗുഹ പറഞ്ഞു.

#Daily
Leave a comment