TMJ
searchnav-menu
post-thumbnail

TMJ Daily

2025-ൽ ആഗോള സമ്പദ് വ്യവസ്ഥ വളരും; ഇന്ത്യ ദുർബലമാകാൻ സാധ്യത: ഐഎംഎഫ്

12 Jan 2025   |   1 min Read
TMJ News Desk

2025-ൽ ആഗോള സമ്പദ് വ്യവസ്ഥ സുസ്ഥിരമായ വളർച്ച കൈവരിക്കുമ്പോഴും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ദുർബലമാകുമെന്ന് ഐഎംഎഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റലിന ജോർജിവ പറഞ്ഞു.

ഈ വർഷം ലോകമെമ്പാടും അനിശ്ചിതാവസ്ഥകൾ ധാരാളം ഉണ്ടാകുമെന്നും ക്രിസ്റ്റലിന പറഞ്ഞു. പ്രധാനമായും അത് യുഎസിന്റെ വ്യാപാര നയവുമായി ബന്ധപ്പെട്ടായിരിക്കുമെന്ന് അവർ വിശദീകരിച്ചു.

മാധ്യമ പ്രവർത്തകരുമായുള്ള ക്രിസ്റ്റീനയുടെ വാർഷിക വട്ടമേശാ വാർത്താ സമ്മളനത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യൻ സമ്പദ് വ്യവസ്ഥ 2025-ൽ ദുർബലമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ക്രിസ്റ്റീന പറഞ്ഞു. എന്നാൽ, അവർ അതേക്കുറിച്ച് കൂടുതൽ വിശദീകരിച്ചില്ല.

നേരത്തെ പ്രതീക്ഷിച്ചതിനേക്കാളും യുഎസ് മെച്ചപ്പെടുകയും യൂറോപ്യൻ യൂണിയൻ സ്തംഭിക്കുകയും ഇന്ത്യ കുറച്ച് ദുർബലമാകുകയും ചെയ്യുമെന്ന് അവർ പറഞ്ഞു. ബ്രസീലിൽ ഉയർന്ന പണപ്പെരുപ്പം നിലനിൽക്കുന്നു.

ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ചൈനയിൽ പണച്ചുരുക്ക സമ്മർദ്ദമാണ് ഐഎംഎഫ് കാണുന്നത്. കൂടാതെ, രാജ്യത്തിനകത്തെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട നിലവിലെ വെല്ലുവിളികളും ഉണ്ട്.


#Daily
Leave a comment