
TMJ Daily
സർക്കാർ സിനിമാ നയം രൂപീകരിക്കണം; ഇടതു സഹയാത്രികർ
03 Sep 2024 | 1 min Read
TMJ News Desk
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകളും നിർദ്ദേശങ്ങളും വിമൺ ഇൻ സിനിമ കളക്ടീവ് ഉയർത്തിയ ആവശ്യങ്ങളും കണക്കിലെടുക്കുന്ന സിനിമ നയത്തിന് കേരള സർക്കാർ രൂപം നൽകണമെന്ന് ഇടതു സഹയാത്രികരായ എഴുത്തുകാരും, അക്കാദമിക പണ്ഡിതരും, ആക്ടിവിസ്റ്റുകളും ആവശ്യപ്പെട്ടു. കൃത്യമായ കോൺട്രാക്ട്, അടിസ്ഥാന സൗകര്യങ്ങൾ, തൊഴിൽ സമയം എന്നിവ ഉറപ്പു വരുത്തുന്നതിനൊപ്പം ലൈംഗിക അതിക്രമങ്ങളെ ഒരു തരത്തിലും വച്ചു പൊറുപ്പിക്കില്ലെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിൽ അവർ ആവശ്യപ്പെട്ടു.
അരുന്ധതി റോയ്, ഇന്ദിര ജയ്സിംഗ്, നിവേദിത മേനോൻ തുടങ്ങി 72 പേരാണ് നിവേദനത്തിൽ ഒപ്പു വച്ചിട്ടുള്ളത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന്റെ പശ്ചാത്തലത്തിലാണ് ദേശീയതലത്തിലുള്ള പ്രമുഖർ നിവേദനം നൽകുന്നത്.
#Daily
Leave a comment