TMJ
searchnav-menu
post-thumbnail

TMJ Daily

നടപ്പു സാമ്പത്തിക വര്‍ഷം വളര്‍ച്ചാ നിരക്ക് 6.4% ആയി കുറയും

31 Jan 2025   |   1 min Read
TMJ News Desk

ടപ്പു സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.4 ശതമാനമായി കുറയുമെന്ന് സാമ്പത്തിക സര്‍വേ. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തോട് അനുബന്ധിച്ച് ഇന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ വച്ച സാമ്പത്തിക സര്‍വേയിലാണ് ഈ കണക്കുള്ളത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ച നിരക്കാണിത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ 8.2 ശതമാനം വളര്‍ന്നിരുന്നു. വരുന്ന  സാമ്പത്തിക വര്‍ഷത്തിലും തളര്‍ച്ച തുടരുമെന്ന് സര്‍വേ പറയുന്നു.

ഇന്ത്യയിലെ വായ്പ, പലിശ നിരക്കുകള്‍ ഉയര്‍ന്ന് നില്‍ക്കുന്നതും സാമ്പത്തിക ഉത്തേജന പാക്കേജുകളും പൊതു മൂലധന ചെലവുകളും കുറച്ചതാണ് വളര്‍ച്ചയെ ബാധിച്ചത്.

ദുര്‍ബലമായി തുടരുന്ന നിര്‍മ്മാണ മേഖലയും കോര്‍പറേറ്റ് നിക്ഷേപങ്ങളുടെ വേഗമില്ലായ്മയും ഇന്ത്യയുടെ വളര്‍ച്ചയെ ചുരുക്കി. 2022-23ല്‍ 7.2 ശതമാനവും 2021-22ല്‍ 8.7 ശതമാനവും വളര്‍ച്ച ഇന്ത്യ കൈവരിച്ചിരുന്നു.

6.3 മുതല്‍ 6.8 ശതമാനം വരെ വളര്‍ച്ചയാണ് അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് സര്‍വേ പ്രവചിക്കുന്നത്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ നൂറാംവാര്‍ഷികത്തോടെ വിക്ഷിത് ഭാരത് എന്ന ലക്ഷ്യം കൈവരിക്കുന്നതിന് 8 ശതമാനം വളര്‍ച്ച കൈവരിക്കണമെന്ന് സര്‍വേ പറയുന്നു.




#Daily
Leave a comment