
ഞാന്‍ അധികാരമേല്‍ക്കുന്നതിന് മുമ്പ് ബന്ദികളെ വിട്ടയക്കണം'; ഹമാസിനോട് ട്രംപ്
ഹമാസ് ജനുവരി 20-ന് മുമ്പ് ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ മദ്ധ്യേഷ്യയിലെ സാഹചര്യം വഷളാകുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. 47-ാമത് പ്രസിഡന്റായി ട്രംപ് സ്ഥാനമേല്‍ക്കുന്നത് ജനുവരി 20-നാണ്.
'ഞാന്‍ സ്ഥാനമേല്‍ക്കുന്നതിന് മുമ്പായി ആ ബന്ദികള്‍ തിരിച്ചെത്തിയില്ലെങ്കില്‍ മധ്യേഷ്യയിലെ സാഹചര്യം വഷളാകും,' ട്രംപ് ഫ്‌ളോറിഡയില്‍ ഒരു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഹമാസ് ബന്ദികളാക്കിയിട്ടുള്ള അമേരിക്കക്കാരെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഹമാസ് ബന്ദികളെ താമസിയാതെ വിട്ടയച്ചേക്കുമെന്ന് വിശ്വസിക്കുന്നതായി ട്രംപിന്റെ മധ്യേഷ്യന്‍ പ്രതിനിധി ചാള്‍സ് വിറ്റ്‌കോഫ് പറഞ്ഞു. വിറ്റ്‌കോഫ് കഴിഞ്ഞ ദിവസം മധ്യേഷ്യ സന്ദര്‍ശിച്ചിരുന്നു. എന്താണ് കാലതാമസത്തിന് കാരണം എന്ന് ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ദോഹയില്‍ ചര്‍ച്ചകള്‍ നല്ല രീതിയില്‍ നടക്കുന്നുവെന്നും വിറ്റ്‌ക്കോഫ് പറഞ്ഞു. ദോഹയില്‍ ഹമാസും ഇസ്രായേലും തമ്മില്‍ വെടിനിര്‍ത്തലിനും ബന്ദികളെ വിട്ടയക്കുന്നതിനുമായുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.