അജയ് മാക്കന്‍ | PHOTO: PTI
കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി ഒഴിവാക്കി ആദായനികുതി വകുപ്പ്
കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും, പുനരുജ്ജീവിപ്പിക്കുകയും ചെയ്ത് ആദായ നികുതി വകുപ്പ്. കോണ്‍ഗ്രസിന്റെ നാല് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി പാര്‍ട്ടി ട്രഷറര്‍ അജയ് മാക്കന്‍ അറിയിക്കുകയായിരുന്നു. കോണ്‍ഗ്രസില്‍ നിന്നും യൂത്ത് കോണ്‍ഗ്രസില്‍ നിന്നും 210 കോടി തിരിച്ചുപിടിക്കണമെന്നായിരുന്നു ആദായനികുതി വകുപ്പിന്റെ ആവശ്യം.
അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി കോണ്‍ഗ്രസിന്റെ എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളേയും ബാധിക്കുമെന്നും, ക്രൗഡ് ഫണ്ടിങ്ങിലൂടെ സ്വരൂപിച്ച പണമാണ് അക്കൗണ്ടിലുള്ളതെന്നും അജയ് മാക്കന്‍ അറിയിക്കുകയായിരുന്നു. അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടിക്കെതിരെ രൂക്ഷമായ രീതിയില്‍ വിമര്‍ശനവും ഉന്നയിച്ചു അജയ് മാക്കന്‍. കേന്ദ്ര സര്‍ക്കാര്‍ ഇവിടെയുള്ള പ്രധാന പ്രതിപക്ഷത്തെ അടിച്ചമര്‍ത്തുകയാണെന്നും കോടതിയില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും ജനങ്ങളില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അക്കൗണ്ടുകള്‍ പുനരുജ്ജീവിപ്പിച്ചത് ആരോപണമുന്നയിച്ചതിന് പിന്നാലെ
ഡല്‍ഹിയിലെ ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണെയാണ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി ഒഴിവാക്കിയത്. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടിക്കെതിരെ കോണ്‍ഗ്രസ് ആരോപണമുന്നയിച്ചതിന് പിന്നാലെയായിരുന്നു ഈ തീരുമാനം.