
TMJ Daily
ഗാസയിൽ ഇസ്രായേലിന്റെ കരസേന യുദ്ധം ആരംഭിച്ചു.
16 Sep 2025 | 1 min Read
TMJ News Desk
വടക്കൻ ഗാസയിൽ ജനങ്ങൾക്ക് ഒഴിയാനുള്ള സമയം പോലും നൽകാതെ ഇസ്രായേൽ കരസേന യുദ്ധം ആരംഭിച്ചിരിക്കുകയാണ്. ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടിൽ ഇസ്രായേൽ വംശഹത്യയാണ് നടത്തുന്നതെന്ന് പറഞ്ഞിരിക്കെയാണ് വീണ്ടും വ്യാപകമായി ബോംബിങ് ഗാസയിൽ ഇസ്രായേൽ നടത്തിയിരിക്കുന്നത്. അൽ റാഷിദ് തീരദേശ പാത മാത്രമാണ് ജനങ്ങൾക്ക് തെക്കൻ ഗാസയിലേക്ക് പലായനം ചെയ്യാനായി നിലവിൽ അനുവദിച്ചിട്ടുള്ളത്. അനവധി കുടുംബങ്ങൾ പട്ടണത്തിൽ കുടുങ്ങി കിടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഗാസയുടെ സ്ഥിതി കൂടുതൽ രക്തരൂക്ഷിതമാകുന്ന സാഹചര്യമാണുള്ളത്.
ഗാസ പിടിച്ചടക്കും എന്ന ഇസ്രായേൽ തീരുമാനം നടപ്പാക്കുന്നതിനുള്ള നീക്കമായി വേണം ഇതിനെ കാണാൻ. ഹമാസുമായി സമാധാന ചർച്ചക്ക് തയ്യാറല്ല എന്ന സന്ദേശവും കരയുദ്ധം ആരംഭിച്ചതിലൂടെ ഇസ്രായേൽ നൽകുന്നു.
#Daily
Leave a comment


