TMJ
searchnav-menu
post-thumbnail

TMJ Daily

സെയ്ഫ് അലി ഖാനെ ആക്രമിച്ച ഒരാളെ തിരിച്ചറിഞ്ഞു

16 Jan 2025   |   1 min Read
TMJ News Desk

ന്ന് പുലര്‍ച്ചെ മുംബൈ ബാന്ദ്രയിലെ വീട്ടില്‍ വച്ച് ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ് പറഞ്ഞു. മോഷണമായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.

ഖാന്‍ താമസിക്കുന്ന സത്ഗുരി ശരണ്‍ കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നുമാണ് പൊലീസിനെ അക്രമിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഇയാള്‍ കെട്ടിടത്തിനുള്ളില്‍ പ്രവേശിക്കാനും പുറത്തുകടക്കാനും കോണിപ്പടി ഉപയോഗിച്ചുവെന്ന് പൊലീസ് പറഞ്ഞു.

ഇയാളെ എത്രയും വേഗം പിടികൂടാനുള്ള ശ്രമം നടത്തുകയാണെന്നും അതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായും പൊലീസ് പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് ഖാന്റെ വീട്ടില്‍ മോഷണത്തിന് കയറിയതെന്ന് കരുതുന്ന വ്യക്തി നടനെ ആക്രമിച്ചത്. ആക്രമണത്തില്‍ കത്തി കൊണ്ടുള്ള ആറ് കുത്തേറ്റ ഖാന്‍ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലാണ്. അദ്ദേഹത്തെ ഓട്ടോയിലാണ് രാവിലെ 3.30 ഓടെ ആശുപത്രിയില്‍ എത്തിച്ചത്. അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. നിലവില്‍ അദ്ദേഹം അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കത്തിയുടെ പൊട്ടിയ ഒരു ഭാഗം നടന്റെ നട്ടെല്ലിന് സമീപത്തുനിന്നും കണ്ടെത്തിയെന്നും അത് പൊലീസിന് കൈമാറിയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.




#Daily
Leave a comment