TMJ
searchnav-menu
post-thumbnail

TMJ Daily

പൂരത്തില്‍ പ്രശ്‌നമുണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു: എഡിജിപി എം ആര്‍ അജിത് കുമാര്‍

03 Jun 2025   |   1 min Read
TMJ News Desk

തൃശൂര്‍ പൂരത്തില്‍ പ്രശ്‌നമുണ്ടാകുമെന്ന് മന്ത്രി കെ രാജന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍. പൂരം കലക്കല്‍ വിഷയത്തില്‍ ഡിജിപി എസ് ദര്‍വേഷ് സാഹിബ് നടത്തിയ അന്വേഷണത്തിലാണ് എഡിജിപി മൊഴി നല്‍കിയത്. എന്നാല്‍ ഉറങ്ങിപ്പോയതിനാല്‍ പൂരം കലങ്ങിയത് അറിഞ്ഞത് പിറ്റേന്ന് രാവിലെയാണെന്നും അജിത് കുമാര്‍ പറഞ്ഞു.

പൂരം മുടങ്ങിയപ്പോള്‍ മന്ത്രി വിളിച്ചപ്പോഴേക്കും താന്‍ ഉറങ്ങിയിരുന്നുവെന്നും അജിത് മൊഴി നല്‍കിയിട്ടുണ്ട്.

തൃശൂര്‍ പൂരം കലക്കിയ സംഭവത്തില്‍ എഡിജിപി അജിത് കുമാറിന് വീഴ്ച്ചയുണ്ടെന്ന് നേരത്തെ ഡിജിപി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിനുമേല്‍ വിശദമായ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ മൊഴിയെടുപ്പിലാണ് അജിത് കുമാര്‍ ഉറങ്ങിയ കാര്യം വെളിപ്പെടുത്തിയത്.

പൂരം മുടങ്ങിയപ്പോള്‍ എഡിജി പിയെ പല തവണ ഫോണില്‍ വിളിച്ചിട്ടും കിട്ടിയില്ലെന്ന് മന്ത്രി രാജന്‍ പ്രാഥമിക റിപ്പോര്‍ട്ടില്‍ മൊഴി നല്‍കിയിരുന്നു. രാത്രി 12 മണിയോടെ താന്‍ ഉറങ്ങിയെന്നാണ് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജി പിയുടെ മൊഴി. രാത്രി പത്തരവരെ മന്ത്രി വിളിച്ചപ്പോള്‍ സംസാരിച്ചിരുന്നുവെന്നും പൂരം തടസ്സമില്ലാതെ നടക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയെന്നും അജിത് മൊഴി നല്‍കിയിട്ടുണ്ട്.


#Daily
Leave a comment