TMJ
searchnav-menu
post-thumbnail

TMJ Daily

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിദോന്‍ക്യോയ്ക്ക്

11 Oct 2024   |   1 min Read
TMJ News Desk

വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ ജപ്പാനിലെ നിഹോന്‍ ഹിദോന്‍ക്യോ എന്ന സന്നദ്ധ സംഘടനയ്ക്ക്. ആണവായുധ വിമുക്ത ലോകത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് നിഹോന്‍ ഹിദോന്‍ക്യോയ്ക്ക് നൊബേല്‍ ലഭിച്ചത്. ഹിരോഷിമ നാഗസാക്കി അതിജീവിതരുടെ സംഘടനയാണ് നിഹോങ് ഹിദോന്‍ക്യോ.

ഹിബാകുഷ എന്നും സംഘടന അറിയപ്പെടുന്നു. ആണവായുധങ്ങളില്ലാത്ത ഒരു ലോകം നേടാനുള്ള ശ്രമങ്ങള്‍ക്കും ആണവായുധങ്ങള്‍ ഇനിയൊരിക്കലും ഉപയോഗിക്കരുതെന്നുമുള്ള ആഹ്വാനത്തോടെയുമാണ് സംഘടന പ്രവര്‍ത്തിക്കുന്നത്.

ഇറാന്‍ തടവിലാക്കിയ മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗീസ് മുഹമ്മദിക്കായിരുന്നു കഴിഞ്ഞവര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം. ഇറാനിലെ സ്തീകളെ അടിച്ചമര്‍ത്തുന്നതിനെതിരായും എല്ലാവര്‍ക്കും മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള പോരാട്ടത്തിനുമായിരുന്നു പുരസ്‌കാരം നല്‍കിയത്.


#Daily
Leave a comment