REPRESENTATIVE IMAGE
സ്ലീപ്പര്‍കോച്ചുകളുടെ എണ്ണം കുറക്കും; പകരം തേര്‍ഡ് എസി
കേരളത്തിലോടുന്ന ജനപ്രിയ ട്രെയിനുകളിലെ സ്ലീപ്പര്‍കോച്ചുകള്‍ വെട്ടിക്കുറച്ച് പകരം തേര്‍ഡ് എസി ആക്കാന്‍ തീരുമാനം. ഈ മാസം മുതല്‍ സ്ലീപ്പര്‍ കോച്ചുകളുടെ എണ്ണം കുറക്കാനാണ് തീരുമാനം.
ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ചുകള്‍ വെട്ടിക്കുറക്കുന്നതിലൂടെ സാധാരണക്കാര്‍ ബുദ്ധിമുട്ടിലാകും. സ്ലീപ്പറിനു പകരം തേര്‍ഡ് എസി യില്‍ ടിക്കറ്റ് എടുക്കാന്‍ ഇരട്ടിത്തുക ചിലവാകും.
ജനങ്ങള്‍ വലയും
മംഗളൂരു-തിരുവനന്തപുരം മാവേലി, മംഗളൂരു-ചെന്നൈ മെയില്‍, മംഗളൂരു-ചെന്നൈ വെസ്റ്റ്‌കോസ്റ്റ് തുടങ്ങിയ ട്രെയിനുകളിലാണ് സെപ്തംബറില്‍ സ്ലീപ്പര്‍ കോച്ചുകളുടെ എണ്ണം കുറക്കുക.
മാവേലി എക്‌സ്പ്രസില്‍ ഇന്നുമുതല്‍ ഒമ്പത് സ്ലീപ്പര്‍ കോച്ചുകള്‍ മാത്രമേ ഉണ്ടായിരിക്കൂ. എസി കോച്ചുകളുടെ എണ്ണം ആറായി വര്‍ധിപ്പിക്കും. തിരുവനന്തപുരം-മംഗളൂരു മലബാറിന് ഒരു റിസര്‍വ്ഡ് കോച്ചും ഒരു ഡി-റിസേര്‍വ്ഡ് കോച്ചും നഷ്ടപ്പെടും. സ്ലീപ്പര്‍ കോച്ചുകള്‍ക്കൊപ്പം റെയില്‍വേ ജനറല്‍ കോച്ചുകളുടെ എണ്ണവും വെട്ടിക്കുറക്കുന്നുണ്ട്. ഇത്തരത്തില്‍ കോച്ചുകളുടെ എണ്ണം വെട്ടിക്കുറക്കുന്നതിലൂടെ സാധാരണക്കാരുടെ ട്രെയിന്‍ യാത്ര ബുദ്ധിമുട്ടിലാവും.
അതുപോലെ അനുമതി ലഭിച്ചിട്ടും വികസനപദ്ധതികള്‍ നടപ്പിലാക്കാതിരിക്കുകയാണ് ദക്ഷിണ റെയില്‍വെ. വികസന പദ്ധതികള്‍ ഉപേക്ഷിക്കാനാണ് റെയില്‍വെ ഒരുങ്ങുന്നത്. ഇതോടെ കേരളത്തിന് നഷ്ടമാകുന്നത് പുതിയ മേല്‍പ്പാലങ്ങളും ട്രാക്കുകളുമാണ്. 2019-20 സാമ്പത്തിക വര്‍ഷവും അതിനു മുന്‍പുമായി ലഭിച്ച പദ്ധതികളാണ് റെയില്‍വേ ഉപേക്ഷിക്കുന്നത്.എറണാകുളത്തിനും ഷൊര്‍ണൂരിനുമിടയില്‍ 11 മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കാനുള്ള തീരുമാനം പദ്ധതി ഉപേക്ഷിക്കുന്നതിലൂടെ ഇല്ലാതാവും.