PHOTO: PTI
ഗാസയിലെ ജനങ്ങള്‍ ഭക്ഷണമില്ലാതെ നരകിക്കുന്നു
ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുമ്പോള്‍ വിശപ്പും ദാഹവും അകറ്റാന്‍ പറ്റാതെ ദുരിതത്തിലായിരിക്കുകയാണ് ജനങ്ങള്‍. മെഡിറ്ററേനിയന്‍ തീരത്തെ അല്‍-മവാസിയെ സുരക്ഷിത കേന്ദ്രമായി ഇസ്രയേല്‍ പ്രഖ്യാപിച്ചതോടെ ജനങ്ങള്‍ കൂട്ടമായി ഇവിടേക്ക് എത്തുന്നുണ്ട്. എന്നാല്‍ ഭക്ഷണവും കുടിവെള്ളവും ഉള്‍പ്പെടെയുള്ള യാതൊരു അടിസ്ഥാന സൗകര്യങ്ങളും ലഭ്യമല്ല. 50,000 ത്തിലധികം ആളുകളാണ് നിലവില്‍ അല്‍-മവാസിയില്‍ അഭയം പ്രാപിച്ചിരിക്കുന്നത്. ഇവിടെയുള്ള ജനങ്ങള്‍ ഭക്ഷണം കഴിച്ചിട്ട് രണ്ടുദിവസമായെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പരിഹാരം വെടിനിര്‍ത്തല്‍
സിവിലിയന്മാരുടെ സംരക്ഷണം ഉറപ്പുവരുത്താനും ജീവന്‍രക്ഷാ സാധനങ്ങള്‍ എത്തിക്കാനും അടിയന്തിര വെടിനിര്‍ത്തലാണ് പരിഹാരം. എന്നാല്‍ യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച ഗാസ അടിയന്തര വെടിനിര്‍ത്തല്‍ പ്രമേയത്തെ 13 രാജ്യങ്ങളാണ് അനുകൂലിച്ചത്. പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. ബ്രിട്ടണ്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. ആക്രമണം അയവില്ലാതെ തുടരുമ്പോള്‍ ഇന്നലെ മാത്രം 450 ഇടങ്ങളിലാണ് ഇസ്രയേല്‍ ആക്രമണം ഉണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 350 പേര്‍ കൊല്ലപ്പെട്ടു.17,487 പേരാണ് ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത്. യുദ്ധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ 68 മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. 46,480 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.