TMJ
searchnav-menu
post-thumbnail

TMJ Daily

കെ ബാബുവിന് തിരിച്ചടി; തിരഞ്ഞെടുപ്പ് കേസില്‍ എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കും

12 Feb 2024   |   1 min Read
TMJ News Desk

തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ എം സ്വാരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് സുപ്രീം കോടതി. കെ ബാബുവിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതിയിലെ നടപടികള്‍ തുടരാനും സുപ്രീം കോടതി അനുമതി നല്‍കി. സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെ ബാബു സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഈ അപ്പീല്‍ തള്ളിയിരിക്കുകയാണ് ഇപ്പോള്‍ സുപ്രീം കോടതി.

കെ ബാബു മതചിഹ്നം ഉപയോഗിച്ച് വോട്ട് പിടിച്ചു

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്നും വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ കെ ബാബു മതചിഹ്നം ഉപയോഗിച്ച് വോട്ട് പിടിച്ചു എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ എം സ്വരാജ് കോടതിയെ സമീപിച്ചത്. പ്രചരണത്തില്‍ മതചിഹ്നം ഉപയോഗിച്ചതുകൊണ്ട് തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നായിരുന്നു എം സ്വരാജിന്റെ ആവശ്യം. കെ ബാബുവിന് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള സ്ലിപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രത്തോടൊപ്പം അയ്യപ്പന്റെ ചിത്രവും ഉപയോഗിച്ചെന്ന് ഹര്‍ജിയില്‍ പറയുന്നു. തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ അയ്യപ്പന് ദൈവകോപം ഉണ്ടാകുമെന്ന് കെ ബാബു പറഞ്ഞതായും ഹര്‍ജിയില്‍ പറയുന്നുണ്ട്.



#Daily
Leave a comment