TMJ
searchnav-menu
post-thumbnail

TMJ Daily

മാര്‍പാപ്പ അതീവ ഗുരുതരാവസ്ഥയില്‍

23 Feb 2025   |   1 min Read
TMJ News Desk

ന്യൂമോണിയ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ അതീവ ഗുരുതരാവസ്ഥയിലാണെന്ന് വത്തിക്കാന്‍. അദ്ദേഹം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടശേഷം ആദ്യമായിട്ടാണ് ഗുരുതരാവസ്ഥയില്‍ ആണെന്ന് വത്തിക്കാന്‍ സ്ഥിരീകരിക്കുന്നത്. അദ്ദേഹത്തിന് ഓക്‌സിജനും രക്തവും നല്‍കുന്നു.

അനവധി ദിവസങ്ങളായി ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫെബ്രുവരി 14ന് ആണ് റോമിലെ ഗെമെലി ആശുപത്രിയില്‍ പോപ്പിനെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് രണ്ട് ശ്വാസകോശങ്ങളിലും ന്യുമോണിയ കണ്ടെത്തി.

പോപ്പ് അപകടാവസ്ഥ തരണം ചെയ്തിട്ടില്ലെന്ന് പ്രസ്താവനയില്‍ പറയുന്നു. പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറഞ്ഞതിനാല്‍ രക്തം നല്‍കേണ്ടിയും വന്നു.

അദ്ദേഹം ഞായറാഴ്ച്ച പ്രാര്‍ത്ഥനയില്‍ പങ്കെടുക്കില്ല. തുടര്‍ച്ചയായി രണ്ടാം ഞായറാഴ്ച്ചയാണ് അദ്ദേഹം പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാതിരിക്കുന്നത്.


#Daily
Leave a comment