
മൂന്നാം മോഡി സര്‍ക്കാരിന് മൂന്നിരട്ടി വേഗമെന്ന് രാഷ്ട്രപതി
ഡിജിറ്റല്‍ തട്ടിപ്പ്, സൈബര്‍ കുറ്റകൃത്യങ്ങള്‍, ഡീപ്പ്‌ഫേക്ക് എന്നിവ സാമൂഹിക, സാമ്പത്തിക, ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു പറഞ്ഞു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുര്‍മ്മു.
സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ സ്ഥിരതയുടെ തൂണായി ഇന്ത്യ ലോകത്തിന് മുന്നില്‍ സ്വയം മാതൃകയാകുന്നു. കോവിഡ്, ആഗോള യുദ്ധങ്ങള്‍ എന്നിവയുടെ സാഹചര്യത്തിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ശക്തിയെ മുര്‍മ്മു പ്രശംസിച്ചു.
മുന്‍സര്‍ക്കാരുകളെ അപേക്ഷിച്ച് മൂന്നാം മോഡി സര്‍ക്കാര്‍ മൂന്നിരട്ടി വേഗത്തില്‍ പ്രവര്‍ത്തിക്കുന്നു. വഖഫ് ബോര്‍ഡുകള്‍, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പോലുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ തീരുമാനങ്ങളെടുത്തുവെന്ന് അവര്‍ പറഞ്ഞു. നയ സ്തംഭം ഈ സര്‍ക്കാര്‍ ഇല്ലാതാക്കിയെന്നും മുര്‍മ്മു പറഞ്ഞു.
യുവാക്കളുടെ വിദ്യാഭ്യാസം, അവര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയില്‍ പ്രത്യേക ശ്രദ്ധ സര്‍ക്കാര്‍ നല്‍കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടാണ് രാഷ്ട്രപതി പാര്‍ലമെന്റ് സമ്മേളനത്തെ അഭിസംബോധന ചെയ്തു തുടങ്ങിയത്. മഹാകുംഭ മേളയില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച ആളുകള്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ചു.
സര്‍ക്കാര്‍ കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ഉചിതമായ വില നല്‍കാനും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും പരിശ്രമിക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. സഹകരണ മേഖലയുടെ സാമ്പത്തിക ശാക്തീകരണത്തിനായി അനവധി നടപടികള്‍ സ്വീകരിച്ചതു വഴി ധാരാളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചുവെന്നും അവര്‍ പറഞ്ഞു.
പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം മൂന്ന് കോടി കുടുംബങ്ങള്‍ക്ക് പുതിയ വീടുകള്‍ നല്‍കുമെന്നും രാഷ്ട്രപതി പറഞ്ഞു.


