TMJ
searchnav-menu
post-thumbnail

TMJ Daily

ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ നടന്ന ഗണപതി പൂജയില്‍ പ്രധാനമന്ത്രിയും

12 Sep 2024   |   1 min Read
TMJ News Desk

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന്റെ വീട്ടില്‍ നടന്ന ഗണപതി പൂജയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി.ചീഫ് ജസ്റ്റിസിനും പത്‌നി കല്‍പന ദാസിനുമൊപ്പമാണ് മോഡി പൂജയില്‍ പങ്കെടുത്ത് ആരാധന നടത്തിയത്. 10 ദിവസത്തെ ഗണേഷ് ചതുര്‍ഥി ഉത്സവം ഇന്നലെയാണ് തുടങ്ങിയത്. 

രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഗണേശ ചതുര്‍ഥി ആശംസ നേര്‍ന്ന പ്രധാനമന്ത്രി ചീഫ് ജസ്റ്റിസിന്റെ ന്യൂഡല്‍ഹിയിലെ വസതിയിലെത്തി പൂജയില്‍ പങ്കെടുത്ത ചിത്രവും സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു.

ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ച് ഇന്ദിര ജയ്‌സിംഗ്

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്വവസതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ചേര്‍ന്ന് ഗണേശ പൂജ നടത്തിയതിനെ സുപ്രീം കോടതി സീനിയര്‍ അഡ്വക്കേറ്റ് ഇന്ദിര ജയ്‌സിംഗ് വിമര്‍ശിച്ചു. ജുഡീഷ്യറിയും, എക്സിക്യൂട്ടീവും തമ്മിലുള്ള അധികാര വിഭജനത്തില്‍ വെള്ളം ചേര്‍ക്കുന്നതാണ് ഈ നടപടി. സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ ഇതിനെ അപലപിക്കണമെന്നും ഇന്ദിര ജയ്‌സിംഗ് പറഞ്ഞു.




#Daily
Leave a comment