TMJ
searchnav-menu
post-thumbnail

TMJ Daily

കൂരിയാട് ദേശീയപാതയിലെ സംരക്ഷണ ഭിത്തി വീണ്ടും ഇടിഞ്ഞു

29 May 2025   |   1 min Read
TMJ News Desk

ലപ്പുറം കൂരിയാട് ദേശീയപാത 66ന്റെ ഭാഗമായി കെട്ടിയ സംരക്ഷണ ഭിത്തി വീണ്ടും ഇടിഞ്ഞു. അടുത്തിടെ സമീപത്ത് സംരക്ഷണ ഭിത്തി വലിയരീതിയിൽ തകർന്നിരുന്നു. കൂടാതെ സർവീസ് റോഡിൽ കൂടുതൽ സ്ഥലങ്ങളിൽ വിള്ളലുണ്ടായി. കനത്ത മഴയ്ക്കിടെ സംരക്ഷണ ഭിത്തിയുടെ ഭാഗം പൂർണമായും തകർന്ന് സർവീസ് റോഡിൽ പതിക്കുകയായിരുന്നു. പ്രധാന പാതയുടെ പാർശ്വഭിത്തിയിലെ സിമന്റ് കട്ടകളാണ് തകർന്നത്.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സമീപത്തുള്ള വയലുകളിൽ വെള്ളം കയറിയിട്ടുണ്ട്. ദേശീയപാത ഡിഞ്ച സംഭവത്തിൽ നിർമാണക്കമ്പനികൾക്കുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു. അതിന്റെ റിപ്പോർട്ട് സമിതി കേന്ദ്ര സർക്കാരിന് കൈമാറിയിട്ടുണ്ട്. തകർന്ന ഭാഗത്തെ റോഡ് പൂർണമായും പുനർനിർമ്മിക്കണമെന്ന് വിദഗ്ധ സമിതി ശുപാർശ ചെയ്തു. റോഡ് നിർമ്മിക്കുന്നതിനായുള്ള മണ്ണ് പരിശോധനയടക്കം ഫലപ്രദമായി നടത്തിയിട്ടില്ലെന്നും വിദഗ്ധ സമിതി പറഞ്ഞിരുന്നു.


#Daily
Leave a comment