TMJ
searchnav-menu
post-thumbnail

TMJ Daily

ഡോക്ടറുടെ ശുപാർശയില്ലാതെയുള്ള ഗർഭനിരോധന ഗുളിക വിൽപ്പനയ്ക്ക് നിരോധനം വന്നേക്കും

04 Oct 2024   |   2 min Read
TMJ News Desk

റൽ എമർജൻസി ​ഗർഭനിരോധന ​ഗുളികകൾ (ഇസിപി) ഉൾപ്പെടെ എല്ലാ ഹോർമോൺ ​ഗർഭനിരോധന മരുന്നുകളുടെയും  ഡോക്ടറുടെ ഔഷധക്കുറിപ്പില്ലാതെയുള്ള ഓവർ-ദി-കൗണ്ടർ (ഒ.റ്റി.സി) വിൽപ്പനയ്ക്ക് നിരോധനമേർപ്പെടുത്താൻ ശുപാർശ. ദ് സെൻട്രൽ ഡ്ര​ഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർ​ഗനൈസേഷ(സിഡിഎസ്സിഒ)നാണ് നിരോധന ശുപാർശ നൽകിയിട്ടുള്ളത്.

ഡ്ര​ഗ്സ് ആന്റ് കോസ്മെറ്റിക്സ് റൂൾസ് (1945) പ്രകാരം ഡോക്ടറുടെ മരുന്ന് കുറിപ്പോടുകൂടി  മാത്രം ലഭ്യമാക്കുന്ന മരുന്നായി ഇതിനെ മാറ്റാനാണ് സിഡിഎസ്സിഒ സബ്കമ്മിറ്റിയുടെ തീരുമാനം

നിലവിൽ നാഷണൽ റീപ്രൊഡക്റ്റീവ് ആൻഡ് ചൈൽഡ് വെൽഫെയർ പ്രോ​ഗ്രാമിന്റെ അടിസ്ഥാനത്തിൽ ദി ഡ്ര​ഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ എന്നിവ അത്യാവശ്യഘട്ടങ്ങളിൽ അടിയന്തിര ​ഗർഭനിരോധന മാർ​ഗമായി 0.75 മില്ലി ​ഗ്രാം അളവിൽ ലിവനോ​ഗെസ്ട്രൽ ഡോക്ടറുടെ പ്രിസ്ക്രിപ്ക്ഷൻ ഇല്ലാതെ നൽകാൻ അനുവദിക്കുന്നുണ്ട്.

മോണിങ് ആഫ്റ്റർ പിൽ എന്നറിയപ്പെടുന്ന ഇസിപി  2002ലാണ് ​ഗർഭനിരോധന മാർ​ഗമായി ഇന്ത്യയിൽ അംഗീകരിച്ചത്. സുരക്ഷിതമല്ലാത്ത ലൈം​ഗിക ബന്ധത്തിന് 72 മണിക്കൂറിനകം കഴിച്ചാൽ ഗർഭധാരണം തടയാനാകും.

ഒറ്റിസിയുടെ ലഭ്യത അനാവശ്യ ​ഗ‌ർഭധാരണം തടയുകയും ​ഗർഭച്ഛിദ്രം ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് വിദ​ഗ്ധർ പറയുന്നു. എന്നിരുന്നാലും തമിഴ്നാട്ടിലും ഇന്ത്യയുടെ മറ്റു പല ഭാ​ഗങ്ങളിലും ഇസിപികൾ ലഭ്യമാകുന്നതിൽ പ്രയാസം നേരിടുന്നുണ്ട്.  ലഭ്യമായ മറ്റു ഹോർമോൺ ​ഗർഭനിരോധന മാർ​ഗങ്ങളിൽ ഈസ്ട്രജനും പ്രസ്റ്റജിനും അടങ്ങിയതും  ​ഗർഭനിരോധനവും, പ്രോജസ്റ്റിൻ മാത്രമുള്ളതുമായ ഗുളികകൾ ഉൾപ്പെടുന്നു. 

2023സെപ്തംബറിൽ നടന്ന 62ാമത് ഡ്ര​ഗ്സ് കൺസൾവേറ്റീവ്  കമ്മിറ്റി യോ​ഗത്തിൽ ഇവയുടെ യുക്തിരഹിതമായ ഉപയോ​ഗം ചൂണ്ടിക്കാട്ടി തമിഴ്നാട് സർക്കാർ ഹോർമോൺ ​ഗർഭനിരോധന ​ഗുളികളുടെ നിരോധനം ഏർപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചു. അതിന് ശേഷമാണ്  ഒരു ആറം​​ഗ സമിതി രൂപീകരിക്കുന്നത്.

വിഷയം പഠിച്ചതിന് ശേഷം ഇത്തരം ഒരു നിരോധനത്തിന്റെ ആവശ്യകത ശരിക്കും നിലനിൽക്കുന്നുണ്ടോ എന്നറിയുകയും അതിന് ആവശ്യകമായ ശുപാർശ നൽകുകയുമാണ് ഉപസമിതിയുടെ നിർദ്ദേശം. 

ലേഡി ഹാർഡിം​ഗ് മെഡിക്കൽ കോളേജിലെ ഒബ്സ്റ്റ​ട്രിക്സ് ആന്റ് ​ഗൈനക്കോളജി വിഭാ​ഗം പ്രൊഫസറായ ഡോ പിങ്കി സക്‌സേനയാണ് ഉപസമിതിയുടെ അധ്യക്ഷ. ഡ്രം​ഗ് കൺട്രോൾ കം കൺട്രോളിം​ഗ് അതോറിറ്റി ഇൻ ചാർജ് എം എൻ ശ്രീധർ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽ നിന്നുള്ള പ്രതിനിധി എന്നിവർ അടങ്ങുന്നതാണ് ഉപസമിതി.

സമിതി ഇത് സംബന്ധിച്ച് സമിതി ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെങ്കിലും ഇസിപി ഉൾപ്പെടെയുള്ള ​ഗർഭനിരോധന ​ഗുളികകൾ വാങ്ങുന്നതിന് ഡോക്ടറുടെ കുറിപ്പടി ആവശ്യമാണെന്ന തീരുമാനം പരി​ഗണനയിലെടുക്കുമെന്ന് സമിതിയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദ് ന്യൂ ഇന്ത്യൻ എക്സപ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ലോകാരോഗ്യ സംഘടന, അമേരിക്കൻ കോളേജ് ഓഫ് ഒബ്സ്ട്രീഷൻസ് ആൻഡ് ​ഗൈനക്കോളജിസ്റ്റ്സ് എന്നിവിടങ്ങളിൽ  നിന്നുമുള്ള നിർദ്ദേശങ്ങൾക്ക് പുറമേ ലഭ്യമായ മറ്റു തെളിവുകളും സമിതി പരി​ഗണിച്ചിട്ടുണ്ട്. ഇതേസമയം, ലോകാരോഗ്യ സംഘടനയും ഭൂരിപക്ഷം രാജ്യങ്ങലും ഇ സി പിയുടെ ഓവർ ദി കൗണ്ടർ വിൽപ്പനയെ അനുകൂലിക്കുന്നവരാണ്.


#Daily
Leave a comment