TMJ
searchnav-menu
post-thumbnail

TMJ Daily

സോളാര്‍ പാര്‍ക്കര്‍ പ്രോബ് കൊറോണയെ അതിജീവിക്കുമോയെന്ന് ശാസ്ത്രലോകം കാത്തിരിക്കുന്നു

24 Dec 2024   |   1 min Read
TMJ News Desk

സൂര്യന്റെ ഏറ്റവും അടുത്തെത്തുന്ന മനുഷ്യ നിര്‍മ്മിത പേടകമാകാന്‍ നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് ഒരുങ്ങുന്നു. സൂര്യന്റെ പുറം അന്തരീക്ഷമായ കൊറോണയിലേക്ക് മുങ്ങാംകുഴിയിടുന്ന പ്രോബ് അതികഠിനമായ ചൂടും റേഡിയേഷനുമാണ് നേരിടുന്നത്. ഈ ചൂടും റേഡിയേഷനും കാരണം പ്രോബും നാസയും തമ്മിലുള്ള ആശയവിനിമയ ബന്ധം ഏതാനും ദിവസത്തേക്ക് നഷ്ടമാകും. ചിലപ്പോള്‍ ആ ചൂടില്‍ പ്രോബ് നശിച്ചും പോകാം. പ്രോബ് അതിദുഷ്‌കരമായ സാഹചര്യത്തെ അതിജീവിച്ചോ എന്നറിയാന്‍ ഡിസംബര്‍ 27 വരെ കാത്തിരിക്കണം. അതിജീവിച്ചുവെങ്കില്‍ അന്നേ ദിവസം നാസയുമായി പ്രോബ് ആശയവിനിമയം പുനസ്ഥാപിക്കും. എങ്ങനെ സൂര്യന്‍ പ്രവര്‍ത്തിക്കുന്നുവെന്ന് കൂടുതല്‍ നന്നായി മനസ്സിലാക്കാന്‍ പ്രോബ് നമ്മളെ സഹായിക്കുമെന്നാണ് പ്രതീക്ഷ.

നൂറ്റാണ്ടുകളായി സൂര്യനെക്കുറിച്ച് പഠിച്ചു കൊണ്ടിരിക്കുന്നു. എന്നാല്‍, നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒരു സ്ഥലം സന്ദര്‍ശിക്കാതെ ആ സ്ഥലത്തിന്റെ അന്തരീക്ഷത്തെ നിങ്ങള്‍ക്ക് അനുഭവിക്കാന്‍ ആകില്ല,' നാസാ ശാസ്ത്രജ്ഞനായ ഡോ. നിക്കോള ഫോക്‌സ് പറയുന്നു. നമ്മുടെ നക്ഷത്രത്തിന്റെ അന്തരീക്ഷത്തിലൂടെ പറക്കാതെ നമുക്ക് അത് യഥാര്‍ത്ഥത്തില്‍ അനുഭവിക്കാനാകില്ലെന്ന് അദ്ദേഹം പറയുന്നു.

സൗരയൂഥത്തിന്റെ കേന്ദ്രത്തിലേക്ക് പാര്‍ക്കര്‍ സോളാര്‍ പ്രോബിനെ വിക്ഷേപിച്ചത് 2018-ല്‍ ആണ്. ഇതുവരെ 21 തവണ സൂര്യനെ കടന്നു പോയി. ഓരോ തവണയും സൂര്യനോട് കൂടുതല്‍ അടുക്കുകയാണ്. ക്രിസ്മസ് സായാഹ്നത്തില്‍ അത് പുതിയ റെക്കോര്‍ഡ് കുറിക്കും.

400 ഡിഗ്രി സെല്‍ഷ്യസ് ചൂടും ഇലക്ട്രോണിക് ഉപകരണങ്ങളെ കേടുവരുത്താന്‍ സാധിക്കുന്ന തരത്തിലുള്ള റേഡിയേഷനും പാര്‍ക്കര്‍ അനുഭവിക്കും. കാര്‍ബണ്‍ കൊണ്ട് നിര്‍മ്മിച്ച 11.5 സെന്റിമീറ്റര്‍ ഷീല്‍ഡ് പാര്‍ക്കറെ പൊതിഞ്ഞ് സംരക്ഷിക്കുന്നുണ്ട്. ഇതുവരെ മനുഷ്യന്‍ നിര്‍മ്മിച്ചിട്ടുള്ള ഏതൊരു വസ്തുവിനെക്കാളും വേഗത്തിലാണ് പാര്‍ക്കര്‍ സഞ്ചരിക്കുന്നത്. മണിക്കൂറില്‍ 430,000 മൈലുകള്‍ വേഗം. അതായത് ലണ്ടനില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് 30 സെക്കന്റുകള്‍ കൊണ്ട് എത്താം.

സൂര്യന്റെ ഏറ്റവും പുറമേയുള്ള അന്തരീക്ഷമായ കൊറോണയിലൂടെയാണ് പാര്‍ക്കര്‍ സഞ്ചരിക്കുന്നത്. ഇത് പതിറ്റാണ്ടുകളായുള്ള സംശയത്തിന് ഉത്തരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. കൊറോണ  വളരെ ചൂടുള്ളതാണ്. എന്തുകൊണ്ടാണത് എന്ന് നമുക്ക് അറിയില്ലെന്ന് ഫിഫ്ത്ത് സ്റ്റാര്‍ ലാബിലെ ഡോ ജെനിഫര്‍ മില്ലാര്‍ഡ് പറയുന്നു.

സൂര്യനേയും അതിന്റെ ആകാശത്തിലെ കാലവസ്ഥയേയും സൗരവാതത്തേയും കുറിച്ച് മനസ്സിലാക്കുന്നത് ഭൂമിയിലെ നമ്മുടെ ദൈനംദിന ജീവിതത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണെന്ന് ഡോ മില്ലാര്‍ഡ് പറയുന്നു.




#Daily
Leave a comment