PHOTO: PTI
ഇന്ത്യ- ചൈന അതിർത്തിയിലെ സ്ഥിതി ഇപ്പോഴും അപകടാവസ്ഥയിൽ
പശ്ചിമ ഹിമാലയത്തിലെ ലഡാക് മേഖലയിലെ ഇന്ത്യ- ചൈന അതിർത്തി പ്രദേശങ്ങങ്ങളിലെ സ്ഥിതി ഇപ്പോഴും അപകടത്തിന്റെ നില തരണം ചെയ്തിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ചില സ്ഥലങ്ങളിൽ ഇരു രാജ്യങ്ങളിലെയും സൈന്യങ്ങൾ മുഖത്തോടുമുഖം വിന്യസിച്ചിട്ടുള്ള അവസ്ഥയാണ്. 2020 പകുതിയിൽ പ്രദേശത്തുണ്ടായ ഏറ്റുമുട്ടലിൽ 20 സൈനികരും 40 ചൈനീസ് പട്ടാളക്കാരും കൊല്ലപ്പെട്ടിരുന്നു.അതിനുശേഷം നയതന്ത്ര-സൈനിക തലങ്ങളിൽ നടന്ന നിരവധി ചർച്ചകൾക്ക് ശേഷം മേഖലയിൽ സമാധാനം നിലനിൽക്കുന്നു.
എളുപ്പത്തിൽ തകരാറിലാവാൻ പറ്റുന്ന സ്ഥിതിയുണ്ട്. ചിലയിടങ്ങളിൽ നമ്മുടെ സൈനിക വിന്യാസം വളരെ അടുത്താണ്. സൈനികമായ അപകടാവസ്ഥ അവിടുങ്ങളിൽ നിലനിൽക്കുന്നു, ഇന്ത്യ ടുഡേ സംഘടിപ്പിച്ച ഒരു സംഗമത്തിൽ അദ്ദേഹം പറഞ്ഞു.
ഇരുരാജ്യങ്ങളിലെയും കിഴക്കൻ മേഖലയിലെ അതിർത്തിയിലും കഴിഞ്ഞ ഡിസംബറിൽ ഇരു ഭാഗത്തെയും സൈന്യങ്ങൾ തമ്മിൽ ഏറ്റുമുട്ടിയെങ്കിലും ആളപായം ഉണ്ടായില്ല.